ADVERTISEMENT
ലോകത്തെ മരണകാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം എന്ന ജീവിതശൈലീ രോഗത്തിനുള്ളത്. തലച്ചോറിലെ രക്തധമനികളിലുണ്ടാകുന്ന തകരാറ് മൂലമാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്.
ഇത് രണ്ട് തരത്തില്‍ ഉണ്ടാകാം. ഒന്ന്, തലച്ചോറിലെ രക്തധമനികളില്‍ ക്ലോട്ട് വന്നടഞ്ഞ് ഒരു ഭാഗത്തെ പ്രവര്‍ത്തനം നിലച്ചുപോകുന്നത്. സ്‌ട്രോക്കിന്റെ 75%വും ഈ സ്‌ട്രോക്ക് ആണ്. രണ്ടാമതായി തലച്ചോറിനുള്ളിലെ രക്തധമനികള്‍ പൊട്ടി തലച്ചോറിനുള്ളില്‍ രക്തശ്രാവം ഉണ്ടാകുന്ന സ്‌ട്രോക്ക്.
പെട്ടെന്നുണ്ടാകുന്ന ചിറി കോടല്‍, അല്ലെങ്കില്‍ സംസാരത്തിനുണ്ടാകുന്ന വ്യത്യാസം, സംസാരം വ്യക്തമാകാതെ ഇരിക്കുക, സംസാരം പൂര്‍ണമായി നഷ്ടപ്പെടുക, ഒരു വശത്തുള്ള കൈകാലുകളുടെ ചലനം നഷ്ടാമാവുക, ബാലന്‍സ് ഇല്ലാതാവുക, കാഴ്ചയ്ക്കുള്ള ബുദ്ധിമുട്ട്- ഇതൊക്കെയാണ് സ്‌ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെതന്നെ രോഗിയെ സ്‌ട്രോക്ക് സെന്ററിലേക്ക് മാറ്റുകയാണ് വേണ്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.