സംസ്ഥാനത്തിൻ്റെ വികസനം മുൻനിർത്തിയായിരുന്നു വിദേശയാത്ര : മുഖ്യമന്ത്രി | Pinarayi Vijayan

സംസ്ഥാനത്തിൻ്റെ വികസനം മുൻനിർത്തിയായിരുന്നു വിദേശയാത്രയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടങ്ങൾ യാത്രയിൽ ഉണ്ടായി. യാത്ര പൂർണമായി ലക്ഷ്യം കണ്ടുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങൾ ഉണ്ടാക്കാനായി. ഗ്രഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ ഉൾപ്പടെ തീരുമാനമായതായും മുഖ്യമന്ത്രി അറിയിച്ചു.

ലോകകേരള സഭ മേഖല സമ്മേളനത്തില്‍ 10 യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു.ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി കേരളത്തിനെ മാറ്റാൻ ഉതകുന്ന സഹായങ്ങൾ ലഭ്യമായി. കേരളത്തിൽ നിന്നും യു കെയിലേക്ക് തൊഴിൽ കുടിയേറ്റത്തിനുള്ള അനുമതി ലഭ്യമായതായും മുഖ്യമന്ത്രി വ്യക്തമാക്കി.

നവംബറിൽ ഒരാഴ്ച നീളുന്ന യു കെ എംപ്ലോയ്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ആദ്യ പരിഗണന ആരോഗ്യ മേഖലയിലുള്ളവർക്കായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ ഇതര മേഖലയിലെ പ്രൊഫഷണലുകൾക്കും യു കെ തൊഴിൽ കുടിയേറ്റം സാധ്യമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News