ADVERTISEMENT
വിദേശത്തേയ്ക്കുള്ള അനധികൃത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവ സമീപത്ത് കാലത്ത് നേരിടുന്ന വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് തടയാൻ ഓപ്പറേഷൻ ശുഭയാത്ര ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നോർവേയുമായുള്ള സഹകരണം മത്സ്യ ബന്ധന മേഖലക്ക് വൻ കുതിപ്പ് ഉണ്ടാക്കും.മത്സ്യബന്ധന മേഖലയിലും വളർച്ചയുണ്ടാവുന്ന പദ്ധതികൾക്ക് തുടക്കം കുറിക്കാൻ ചർച്ചയിലൂടെ സാധിച്ചു.നോർവേ സന്ദർശനത്തിൽ നൊബേൽ പീസ് സെന്റർ എക്‌സിക്യൂട്ടീവുമായുള്ള കൂടിക്കാഴ്ച എടുത്തുപറയേണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരള സംഘത്തിന്റെ വിദേശയാത്ര ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ നേട്ടം ഉണ്ടാക്കാൻ സഹായിച്ചു. സംസ്ഥാനത്തിന്റെ വികസനം മുൻനിർത്തിയായിരുന്നു യാത്ര. യാത്രാലക്ഷ്യങ്ങൾ പൂർണമായി പൂർത്തിയാക്കാൻ സാധിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒക്ടോബറിലെ ആദ്യ രണ്ടാഴ്ചയാണ് യൂറോപ്പ്യൻ രാജ്യങ്ങൾ സന്ദർശിച്ചത്. സംസ്ഥാനത്തിന്റെ വികസനം മുൻനിർത്തിയായിരുന്നു വിദേശയാത്ര. ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഗുണഫലം യാത്ര കൊണ്ട് ലഭിച്ചു. പഠന- ഗവേഷണ മേഖലകളിലെ സഹകരണം, കേരളത്തിലുള്ളവർക്ക് പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തൽ, സംസ്ഥാനത്തേയ്ക്ക് നിക്ഷേപകരെ ആകർഷിക്കൽ തുടങ്ങി വിവിധ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു യാത്ര. ഇവയിലെല്ലാം പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങൽ ഉണ്ടാക്കാനായി.
നാളെയുടെ പദാർത്ഥമെന്ന് വിശേഷിപ്പിക്കുന്ന ഗ്രാഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾക്ക് രൂപം നൽകി. ഫിൻലൻഡ്, നോർവെ, യുകെ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ വിദ്യാഭ്യാസ ഹബ്ബായി മാറ്റുന്നതിനും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും പ്രവാസി സമൂഹത്തിന്റെ സഹകരണം അഭ്യർഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മൂന്ന് വർഷം യുകെയിൽ 42000 നഴ്‌സുമാരുടെ ഒഴിവ് വരും. ആരോഗ്യമേഖലയിൽ യുകെയിലേക്കുള്ള കുടിയേറ്റം എളുപ്പമാക്കുന്നതിനുള്ള ചർച്ചകൾ നടന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.