റാംജി റാവു ചെയ്യുമ്പോൾ ഞങ്ങളുടെ പ്രതിഫലം ഇതായിരുന്നു; മനസുതുറന്ന് ലാൽ

സംവിധാനത്തിന് പുറമെ തിരക്കഥ, അഭിനയം, നിര്‍മാണം, വിതരണം എന്നിങ്ങനെ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് മലയാള സിനിമയില്‍ ചെയ്യാത്തതായി ഒന്നുമില്ല. കൊച്ചിന്‍ കലാഭവനിലൂടെ ആരംഭിച്ച കൂട്ടുകെട്ടാണ് ഇരുവരുടെയും.

Director Siddique Lal Open Ups About the friendship with Actor and Director  Lal - Malayalam Filmibeat

മിമിക്രി താരങ്ങളായി കൊച്ചിന്‍ കലാഭവനിലൂടെ സിനിമയിലേക്കെത്തിയ സിദ്ദിഖും, ലാലും പില്‍ക്കാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയരായ സംവിധായക ജോഡികളായി മാറിയിരുന്നു.

Siddique Lal Against Fahadh Faasil For Unprofessional Behaviour - Filmibeat

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. 1989 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തില്‍ ആറ് സിനിമകളായിരുന്നു സിദ്ദിഖ്-ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് പുറത്തെത്തിയത്.

Siddique - Lal Cine Galaxy '94 - East Coast Vijayan

ഇപ്പോഴിതാ ഇരുവരുടെയും സംവിധാനത്തിൽ പിറന്ന റാംജി റാവു സ്പീക്കിങിലെ പ്രതിഫലം എത്രയായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ലാൽ. റാംജി റാവു ചെയ്യുമ്പോൾ ഞങ്ങളുടെ പ്രതിഫലം പതിനെട്ടായിരം രൂപയായിരുന്നുവെന്ന് ലാൽ പറയുന്നു . താൻ ജീവിതത്തിൽ എന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് സിനിമയിൽ നിന്ന് മാത്രമാണ് കൈരളി ടി വി പ്രത്യേക പരിപാടിയായ ജെ ബി ജംങ്ഷനിൽ ലാൽ പറഞ്ഞു.

എന്നാൽ ഇനിയൊരു ഹിറ്റിനായി സിദ്ദിഖ്-ലാല്‍ ഒന്നിക്കുമോ എന്ന ചോദ്യത്തിന് ലാൽ നൽകിയ മറുപടി ഇങ്ങിനെയായിരുന്നു. ഇനി ഒരിക്കലും ഒന്നിക്കില്ല എന്നൊന്നും പറയുന്നില്ല എന്നാൽ ഞങ്ങൾ അന്ന് ഉണ്ടാക്കിയപോലെയുള്ള വലിയസിനിമകൾ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്.. അന്ന് ഞാനും സിദ്ദിക്കും ചിന്തിച്ചിരുന്നത് ഒരേ ഏരിയയിൽ നിന്നായിരുന്നു ഇരുവരുടെയും പ്രവർത്തിമണ്ഡലം ഒന്നുതന്നെയായിരുന്നു ലാൽ പറയുന്നു… എന്നാൽ ഇപ്പോൾ അങ്ങിനെയല്ല രണ്ടുപേരും വേറെ വേറെ സ്ഥലങ്ങളിലായി…ഞാൻകാണുന്ന ആളുകൾ വേറെയാണ് സിദ്ദിക്ക് കാണുന്നതും ചിന്തിക്കുന്നതും വേറെയായി ലാൽ പറഞ്ഞു.

അതേസമയം, കോമഡി ചിത്രങ്ങളായിരുന്നു സിദ്ദിഖ്-ലാല്‍ മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നത്. റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയായിരുന്നു ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, മന്നാര്‍ മത്തായി സ്പീക്കിംഗ്, കിംഗ് ലയര്‍ എന്നിവയായിരുന്നു സിദ്ദിഖ്-ലാല്‍ ജോഡിയില്‍ പിറന്ന സിനിമകള്‍. അവസാനത്തെ ചിത്രമെഴികെ ബാക്കി എല്ലാം മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കോമഡി ചിത്രങ്ങളായിരുന്നു.

സിദ്ധിഖ് – ലാൽ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു..? സൂചന നൽകി ലാൽ –  CinemaDaddy

തന്റെ രചനകളെ ഒരു സംവിധായകന്റെ കണ്ണിലൂടെ ലാല്‍ കാണുന്നതോടെയായിരുന്നു മലയാളത്തില്‍ സിദ്ദിഖ് ലാല്‍ ചിത്രങ്ങള്‍ മലയാള സിനിമാപ്രേമികള്‍ക്ക് മുന്നില്‍ എത്തിയിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News