വഖഫ് തട്ടിപ്പ് കേസ് ; അബ്ദുൾ റഹ്മാൻ കല്ലായിയുടെ വീട്ടിൽ പോലീസ് റെയ്ഡ് | Muslim League

വഖഫ് തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായിയുടെ വീട്ടിൽ പോലീസ് റെയ്ഡ്.മട്ടന്നൂർ മസ്ജിദ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഏഴ് കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന കേസിലാണ് റെയ്ഡ് നടന്നത്.മട്ടന്നൂർ ഇൻസ്പെക്ടർ എം കൃഷ്ണന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

വൈകുന്നേരം അഞ്ച് മണിയോട് കൂടിയാണ് അബ്ദുൾ റഹ്മാൻ കല്ലായിയുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയത്.മട്ടന്നൂർ എസ് എച്ച് ഒ എം കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.മട്ടന്നൂർ ജുമാ മസ്ജിദ് നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ റെയ്ഡിൽ പിടിച്ചെടുത്തു.

വഖഫ് ബോർഡ് അനുമതിയില്ലാതെ നടത്തിയ മസ്ജിദ് നിർമ്മാണത്തിന്റെ മറവിൽ ഏഴ് കോടി രൂപ വെട്ടിച്ചുവെന്നാണ് കേസ്.മൂന്നാഴ്ച മുൻപ് അബ്ദുൾ റഹ്മാൻ കല്ലായിയെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.കല്ലായിയെ കൂടാതെ കോൺഗ്രസ്സ് നേതാവ് എം സി കുഞ്ഞമ്മദ് മാസ്റ്റർ,ലീഗ് നേതാവ് യു മഹറൂഫ് എന്നിവരാണ് പ്രതികൾ.

മൂന്ന് കോടി രൂപ മാത്രം ചിലവായ മസ്ജിദ് നിർമ്മാണത്തിന് 10 കോടിയാണ് കണക്കിൽ കാണിച്ചത്. കണക്കിൽ കാണിച്ച തുകയ്ക്ക് ബില്ലുകളോ വൗച്ചറുകളോ ഇല്ല. കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിലും വെട്ടിപ്പ് നടന്നുവെന്ന് ആരോപണമുണ്ട്.

ജമാഅത്ത് കമ്മറ്റി ജനറൽ ബോഡി അംഗം മട്ടന്നൂർ നിടുവോട്ടുംകുന്നിലെ എം പി ശമീറിൻറെ പരാതിയിലാണ് കേസെടുത്തത്. വിശ്വാസവഞ്ചന,വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News