സെപ്റ്റിക്ക് ടാങ്ക് എന്നത് ഒരു മോശം സംഭവമല്ല : എസ് ഹരീഷ്

സെപ്റ്റിക്ക് ടാങ്ക് എന്നത് ഒരു മോശം സംഭവമല്ലെന്ന് വയലാർ അവാർഡ് ജേതാവ് എസ് ഹരീഷ്.കൈരളി ന്യൂസിലെ അന്യോന്യം പരിപാടിയിലാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ വിമർശനങ്ങൾക്ക്
എസ് ഹരീഷ് മറുപടി നൽകിയത്.പരിപാടി ശനിയാഴ്ച രാത്രി 9.30 ന് സംപ്രേക്ഷണം ചെയ്യും.

വലിയ പ്രതിഷേധങ്ങളും വിമർശനങ്ങളും താണ്ടിയാണ് ഈ വർഷത്തെ വയലാർ അവാർഡ് എസ് ഹരീഷിന്റെ മീശ നോവലിന് ലഭിച്ചത്.അവാർഡ് ദാനം സെപ്റ്റിക്ക് ടാങ്കിൽ പാൽ പായസം വിളമ്പിയതിന് സമാനമാണെന്നാണ് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ഉയർത്തിയ വിമർശനം.സെപ്റ്റിക്ക് ടാങ്ക് മോശം സാധനമല്ലെന്നാണ് എസ് ഹരീഷ് പ്രതികരിച്ചത്.

വയലാറിന്റെ പേരിലുള്ള ഒരു ഫലകം ഒരു തെറിയെഴുത്തുകാരന്റെ സ്വീകരണമുറിയിൽ കൊണ്ടു വെക്കുന്നത് മലയാളത്തിലെ മറ്റ് എഴുത്തുകാരെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് എന്ന് നിലവിളിച്ചവർക്ക് തക്കതായ മറുപടിയാണ് കൈരളി ടിവി ന്യൂസ് ഡയറക്ടർ എൻ പി ചന്ദ്രശേഖരനുമായ് നടത്തിയ അന്യോനം പരിപാടിയിൽ എസ് ഹരീഷ് നൽകിയത്.

പരിപാടി ശനിയാഴ്ച രാത്രി 9.30 ന് സംപ്രേക്ഷണം ചെയ്യും .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News