ഓണ്‍ലൈന്‍ തട്ടിപ്പ് ; കേരളത്തില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ ബംഗാള്‍ സ്വദേശിയെ ബംഗാളിലെത്തി പൊക്കി കേരളാപോലീസ് | Police

ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റ് ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയ പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ പർഗനാസ് കൃഷ്ണപൂർ രാജർഹട്ട് ചൻഡിബേരിയ സ്വദേശി ബിക്കിദാസിനെ (22) യാണ് തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പോലീസ് ബംഗാളിലെ ന്യൂ ടൗണിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ഉപഭോക്താക്കളുടെ പേരും വിലാസവും പാഴ്സൽ സർവീസ് കമ്പനികളിൽനിന്ന് ശേഖരിച്ചായിരുന്നു കബളിപ്പിക്കൽ. ഉപഭോക്താക്കളുടെ വിലാസത്തിലേക്ക് സ്ക്രാച്ച് ആൻഡ് വിൻ കാർഡുകൾ, രജിസ്റ്റേഡ് പോസ്റ്റിൽ അയക്കുകയും കാർ , വൻ തുകകൾ എന്നിവ സമ്മാനമായി ലഭിച്ചെന്ന് ധരിപ്പിക്കുകയുമായിരുന്നു.

സമ്മാനം ലഭിക്കാൻ കാർഡിലുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടാൻ നിർദേശിക്കും. വിളിക്കുന്നവരോട് സർവീസ് ടാക്സ്, രജിസ്ട്രേഷൻ ചാർജ്, ഗിഫ്റ്റ് ചാർജ്, ജി എസ് ടി ഇൻഷുറൻസ് തുടങ്ങിയവയ്ക്കു വേണ്ടി എന്ന് പറഞ്ഞാണ് പണം തട്ടുന്നത്.വില കൂടിയ കാറുകൾ ലഭിച്ചു എന്ന് വിശ്വസിപ്പിച്ച് പലതവണയായി 745400 രൂപ തട്ടിയ സംഘത്തിലെ പ്രതിയാണിയാൾ.

സമാന തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ കർണാടക, വെസ്റ്റ് ബംഗാൾ സംസ്ഥാനങ്ങളിലും കേസുകൾ നിലവിലുണ്ട്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് എടുത്ത ഫോൺ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും ആണ് പ്രതി തട്ടിപ്പ് നടത്താൻ ഉപയോഗിച്ചത്. ഇയാളുടെ ഫോണിൻറെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News