Elanthoor: ഇലന്തൂര്‍ നരബലിക്കേസ്; ഷാഫിയുടെ രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ കണ്ടെത്തി

ഇലന്തൂര്‍ നരബലിക്കേസില്‍(Elanthoor murder) മുഖ്യപ്രതി ഷാഫിയുടെ രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍(Fake facebook account) കണ്ടെത്തി. സജ്‌ന മോള്‍, ശ്രീജ എന്നീ പേരുകളിലാണ് വ്യാജ അക്കൗണ്ടുകള്‍. അക്കൗണ്ടുകളില്‍ നിന്നുള്ള ചാറ്റുകള്‍ പൊലീസ്(police) വീണ്ടെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ട പത്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ തെളിവെടുപ്പിനിടെയാണ് ആഭരണം കണ്ടെത്തിയത്. ഷാഫി പണയം വച്ചത് കൊല്ലപ്പെട്ട പത്മയുടെ സ്വര്‍ണ്ണം തന്നെയാണ്. പത്മയുടെ സഹോദരി ബാങ്കിലെത്തി ആഭരണങ്ങള്‍ തിരിച്ചറിയുകയായിരുന്നു.

കനത്ത മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ(Heavy Rain) തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 22 വരെ മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്(Yellow alert). മലയോര മേഖലകളിലും ലക്ഷദ്വീപിലും മഴ മുന്നറിയിപ്പുണ്ട്.

അതേസമയം രണ്ടു ദിവസമായി തുടരുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 21 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പൊലിസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ കായികക്ഷമതാ പരീക്ഷയും ശാരിരിക അളവെടുപ്പും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here