
നാസിക്(Nashik) ജില്ല ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സുര്‍ഗാന താലൂക്കിലെ 61 സീറ്റുകളുടെ ഫലം പുറത്ത് വരുമ്പോള്‍ 34 സീറ്റുകളിലും സി പി ഐ എം(CPIM) വിജയം ഉറപ്പിച്ചു. 08 സീറ്റുകള്‍ നേടിയ എന്‍സിപി(NCP) രണ്ടാമത്തെ വലിയ കക്ഷിയായി. സുര്‍ഗാന താലൂക്കിലും ബി.ജെ.പി.യും ഷിന്‍ഡെ ഗ്രൂപ്പും പിന്നിലാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
സുര്‍ഗാന താലൂക്കിലെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ എല്ലാ റൗണ്ട് വോട്ടെണ്ണലും പൂര്‍ത്തിയായി അന്തിമഫലം പ്രഖ്യാപിച്ചു. ഇതനുസരിച്ച് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രബലമായ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആധിപത്യം ഉറപ്പിക്കുകയായിരുന്നു. സിപിഎം 34, എന്‍സിപി 08, ശിവസേന 03, സ്വതന്ത്രര്‍ 04, ബിജെപി 03, മറ്റ് പാര്‍ട്ടികള്‍ 08 എന്നിങ്ങനെയാണ് കണക്ക്.
നാസിക് ജില്ലയിലെ നാല് താലൂക്കുകളിലെ ഗ്രാമപഞ്ചായത്തുകളുടെ തിരഞ്ഞെടുപ്പ് ഫലമാണ് ഇത് വരെ പ്രഖ്യാപിച്ചത്. ഇത് വരെ പ്രഖ്യാപിച്ചതില്‍ ജില്ലയില്‍ എന്‍സിപി മുന്നിട്ട് നില്‍ക്കുന്നു. ഉദ്ധവ് പക്ഷം ശിവസേന തൊട്ടുപിന്നാലെയാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഭരിക്കുന്ന ഷിന്‍ഡെ ഗ്രൂപ്പിന് ഒരു സീറ്റ് പോലും ലഭിച്ചിട്ടില്ലെന്നതാണ് ചിത്രം. ബിജെപി 03 സീറ്റുകള്‍ നേടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here