Arif Mohammad Khan: കേരള സര്‍വകലാശാല വിസിയ്ക്ക് അന്ത്യശാസനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക്(Kerala University VC) അന്ത്യശാസനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍(Arif Mohammad Khan). 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഇന്ന് ഉത്തരവ് ഇറക്കണമെന്നാണ് നിര്‍ദേശം. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വി.സി കത്തയച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രകോപനപരമായ നടപടി.

ഗവര്‍ണറുടെ നോമിനികളായ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിക്കാനുള്ള തീരുമാനം ചട്ടവിരുദ്ധമാണെന്നും അംഗങ്ങളെ പിന്‍വലിക്കാന്‍ കഴിയില്ലെന്നും കാണിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ , ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അംഗങ്ങളെ പിന്‍വലിച്ച് ഇന്ന് തന്നെ ഉത്തരവിറക്കണമെന്ന അന്ത്യശാസനവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്. ചാന്‍സലറെന്ന നിലയില്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് അസാധാരണ നടപടിയിലൂടെ ഗവര്‍ണര്‍ പിന്‍വലിച്ചത്.

വിസി നിര്‍ണയ സമിതിയിലേക്കുള്ള കേരള സര്‍വകലാശാല പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് പിന്‍വലിച്ചത്. എന്നാല്‍ പിന്‍വലിച്ചവരില്‍ 4 അംഗങ്ങള്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങളാണ്. ഇവര്‍ യോഗത്തിന് എത്തിചേരാന്‍ സാധിക്കില്ല എന്നത് കൃത്യമായി അറിയിച്ചിരുന്നു. അതിനാല്‍ ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ സാധിക്കില്ല. മറ്റ് നാല് പേരുടെ കാര്യത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ട രേഖയില്ലാതെ നടപടിയെടുക്കാന്‍ സാധിക്കില്ല. അത് സര്‍വകലാശാല നിയമത്തിനും ചട്ടത്തിനും വിരുദ്ധമാകും.

പ്രാഥമികമായി ഈ അംഗങ്ങളില്‍ നിന്നും വിശദീകരണം പോലും തേടാതെയാണ് ഗവര്‍ണറുടെ പിന്‍വലിക്കല്‍ തീരുമാനം. ഇക്കാര്യങ്ങളാണ് വി.സി ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയത്. ഇതെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സര്‍വകലാശാല.

ഇലന്തൂര്‍ നരബലിക്കേസ്; ഷാഫിയുടെ രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ കണ്ടെത്തി

ഇലന്തൂര്‍ നരബലിക്കേസില്‍(Elanthoor murder) മുഖ്യപ്രതി ഷാഫിയുടെ രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍(Fake facebook account) കണ്ടെത്തി. സജ്‌ന മോള്‍, ശ്രീജ എന്നീ പേരുകളിലാണ് വ്യാജ അക്കൗണ്ടുകള്‍. അക്കൗണ്ടുകളില്‍ നിന്നുള്ള ചാറ്റുകള്‍ പൊലീസ്(police) വീണ്ടെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ട പത്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ തെളിവെടുപ്പിനിടെയാണ് ആഭരണം കണ്ടെത്തിയത്. ഷാഫി പണയം വച്ചത് കൊല്ലപ്പെട്ട പത്മയുടെ സ്വര്‍ണ്ണം തന്നെയാണ്. പത്മയുടെ സഹോദരി ബാങ്കിലെത്തി ആഭരണങ്ങള്‍ തിരിച്ചറിയുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News