Eldhose Kunnappilly: യുവതിക്കെതിരായ അക്രമം നേരില്‍ കണ്ടു; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പൊലീസുകാരുടെ മൊഴി

എല്‍ദോസ് കുന്നപ്പിള്ളി(Eldhose Kunnappilly) എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നു. കോവളത്ത്(Kovalam) വച്ച് യുവതിക്ക് നേരെ ഉണ്ടായ അക്രമം നേരില്‍ കണ്ടുവെന്ന് പൊലീസുകാരുടെ(Police) മൊഴി. രണ്ടു പൊലീസുകാരാണ് ജില്ലാ ക്രൈംബ്രാഞ്ചിന് ഇത് സംബന്ധിച്ച മൊഴി നല്‍കിയത്. അതെസമയം എം എല്‍ എ പതിനൊന്നാം ദിവസവും ഒളിവില്‍ തുടരുകയാണ്.

സെപ്തംബര്‍ 14ന് കോവളത്ത് സൂയിസൈഡ് പോയിന്റിന് സമീപത്ത് വച്ച് എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എയും യുവതിയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് അക്രമം നടന്നു. ഇത് നേരില്‍ കണ്ടു എന്നാണ് രണ്ടു പൊലീസുകാര്‍ ജില്ലാ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. അവിടെ തന്നെ കാറില്‍ എം എല്‍ എയും യുവതിയും ഉണ്ടായിരുന്നു. കാര്യം തിരക്കിയപ്പോള്‍ ഇത് തന്റെ ഭാര്യയാണ് എന്നായിരുന്നു എം എല്‍ എയുടെ മറുപടി. ഇതാണ് പൊലീസുകാര്‍ നല്‍കിയ മൊഴി.

പരാതിക്കാരി പറഞ്ഞ കാര്യങ്ങള്‍ക്കുള്ള വ്യക്തമായ തെളിവ് കൂടിയാണ് ഈ ദൃക്‌സാക്ഷികളുടെ മൊഴി. കേസില്‍ കുന്നപ്പള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെയാണ്. നാളത്തെ വിധി എല്‍ദോസിന് എതിരായാല്‍ അറസ്റ്റ് നടപടികളിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങുമെന്നാണ് സൂചന. അതേസമയം പതിനൊന്നാം ദിനത്തിലും എം എല്‍ എ ഒളിവില്‍ തുടരുകയാണ്. സാാമൂഹമാധ്യമങ്ങളില്‍ എല്‍ദോസ് കുന്നപ്പള്ളിയുടെ അറിവോടെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന ഹര്‍ജി നെയ്യാറ്റിന്‍കര കോടതിയില്‍ യുവതി ഫയല്‍ ചെയ്യും. കവിഞ്ഞ ദിവസം എംഎല്‍എ ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ക്രൈംബ്രാഞ്ച് ചുമത്തിയിരുന്നു.

ഇലന്തൂര്‍ നരബലിക്കേസ്; ഷാഫിയുടെ രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ കണ്ടെത്തി

ഇലന്തൂര്‍ നരബലിക്കേസില്‍(Elanthoor murder) മുഖ്യപ്രതി ഷാഫിയുടെ രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍(Fake facebook account) കണ്ടെത്തി. സജ്‌ന മോള്‍, ശ്രീജ എന്നീ പേരുകളിലാണ് വ്യാജ അക്കൗണ്ടുകള്‍. അക്കൗണ്ടുകളില്‍ നിന്നുള്ള ചാറ്റുകള്‍ പൊലീസ്(police) വീണ്ടെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ട പത്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ തെളിവെടുപ്പിനിടെയാണ് ആഭരണം കണ്ടെത്തിയത്. ഷാഫി പണയം വച്ചത് കൊല്ലപ്പെട്ട പത്മയുടെ സ്വര്‍ണ്ണം തന്നെയാണ്. പത്മയുടെ സഹോദരി ബാങ്കിലെത്തി ആഭരണങ്ങള്‍ തിരിച്ചറിയുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News