വര്‍ണാഭമായി പിറവം വാര്‍ഷിക സംഗമം

പിറവം നേറ്റീവ് അസോസിയേഷന്റെ(Piravam Native Association) വാര്‍ഷികസംഗമം എല്‍മോണ്ടിലെ കേരള സെന്റര്‍ ഓഡിറ്റോറിയത്തില്‍ ആഞ്ജലീന എലിയാസ്, അലീന എലിയാസ് ആലപിച്ച പ്രാര്‍ഥനാഗാനത്തോടെ തുടക്കം കുറിച്ചു. പിറവം നേറ്റീവ് അസോസിയേഷന്‍ പ്രസിഡന്റ് ഷൈല പോള്‍ലിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച പരിപാടികള്‍ പിറവത്തെ മുതിര്‍ന്ന അംഗങ്ങളായ ഷെവലിയര്‍ ജോര്‍ജ് പടിയേടത്തു, പൗലോസ് കുംബളംതടത്തില്‍ , ലിസി ഉച്ചിപ്പിള്ളില്‍ എന്നിവര്‍ ദീപം തെളിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രസിഡന്റ് ഷൈലാപോളിന്റെ നേതൃത്തില്‍ പിറവത്തെ നിര്‍ധനയാ ഒരു കുടുംബത്തിന് വീട് വച്ച് നല്‍കിയത പിറവം നേറ്റീവ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു പൊന്‍തൂവാലായെന്നു അംഗങ്ങളെല്ലാം അഭിപ്രായപ്പെട്ടു. പ്രീണ ജോയല്‍ കുടിലില്‍ (പ്രസഡിന്റ്), മാത്യൂസ് പെരിങ്ങാമല (സെക്രട്ടറി ) 2022 23 ലെ ഭാരവാഹികളായി ചുമതലയേറ്റെടുത്തു.

1995-ല്‍ തുടങ്ങിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 24 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു. ആരന്‍ കോളങ്ങായില്‍, മാത്യൂസ് പെരിങ്ങാമല, എലിസ, ജെലീസ തടത്തില്‍ എന്നിവരുടെ ഗാനങ്ങളും, ജെസ്ലിന്‍ ടോസിന്റെ ഡാന്‍സും, പിറവത്തെ വിശേഷങ്ങളെ കുറിച്ച് സാറ കാടാപുറവും സംസാരിച്ചു.

ഇക്കുറി പരിപാടികള്‍ ഭാരവാഹികള്‍ക്ക് പുറമെ ഷാജി, ജോണ്‍ ഐസക് എന്നിവര്‍ അംഗങ്ങള്‍ പരസപരം പരിചയപ്പെടാന്‍ അവസരമൊരുക്കി. ഭാവിയില്‍ പിറവം മീറ്റിംഗിന് പകരം പിറവം നിവാസികളുടെ പിക്‌നിക്‌സംഘടിപ്പിച്ചാല്‍ പുതിയ തലമുറ അതില്‍ കൂടുതല്‍ പങ്കാളികള്‍ ആകുമെന്ന ജോണ്‍ ഐസക്കിന്റെ അഭിപ്രായം എല്ലാവരും സ്വാഗതം ചെയിതു’. ജിഫി തടത്തില്‍ എംസി ആയിരുന്നു. സ്‌നേഹവിരുന്നോടെ വര്‍ണാഭമായ ഈ വര്‍ഷത്തെ പിറവം സംഗമം സമാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News