വീട് നന്നാക്കാൻ ധനസഹായം അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗങ്ങളുടെ വീടുകൾ സമഗ്രമായി സുരക്ഷിതമാക്കാനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന സേഫ് പദ്ധതിയിൽ പട്ടികജാതി കുടുംബങ്ങളിൽ നിന്നും അപേക്ഷക്ഷണിച്ചു.

വീട് നവീകരണത്തിന് രണ്ട് ലക്ഷം രൂപ അനുവദിക്കും.ഒരു ലക്ഷം രൂപ വരെ വരുമാന പരിധിയുള്ളതും 2010 ഏപ്രിൽ ഒന്നിന് ശേഷം ഭവന പൂർത്തീകരണം നടത്തിയിട്ടുള്ളതും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഭവനനിര്മാണത്തിനോ പുനരുദ്ധാരണത്തിനോ പൂർത്തീകരണത്തിനോ ധനസഹായം കൈപറ്റാത്തവർക്ക് അപേക്ഷിക്കാം.

മേൽക്കൂര പൂർത്തീകരണം, ശുചിത്വ ടോയ്‌ലെറ്റ് നിർമാണം,ഭിത്തികൾ ബലപ്പെടുത്തൽ വാതിലുകളും ജനലുകളും സ്ഥാപിക്കൽ, അടുക്കള നവീകരണം, ഫ്ളോറിങ് സമ്പൂർണ പ്ലാസ്റ്ററിങ്, ഇലക്ട്രിക്കൽ വയറിങ്,പ്ലംബിങ് എന്നിവയ്ക്കാണ് സഹായം ലഭിക്കുക.

ബ്ലോക്ക്, മുൻസിപ്പാലിറ്റി,കോർപറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ നൽകാം. അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും ഇവിടെ ലഭ്യമാകുന്നതാണ്.അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി നവംബർ 5 ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News