Muslim League: മുസ്ലീം ലീഗിന് പുതിയ തലവേദനയായി വിമത കൂട്ടായ്മ

മുസ്ലീം ലീഗിന്(Muslim League) പുതിയ തലവേദനയായി വിമത കൂട്ടായ്മ. ജില്ലകളില്‍ ചാപ്റ്റര്‍ കമ്മിറ്റികള്‍ രൂപീകരിക്കാനും ശിഹാബ് തങ്ങളുടെ രാഷ്ട്രീയ ആദര്‍ശം നിലനിര്‍ത്താന്‍ പൊളിറ്റിക്കല്‍ സ്‌കൂള്‍ സ്ഥാപിക്കാനും തീരുമാനം. ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷനെ തള്ളാനും കൊള്ളാനുമാവാതെ ലീഗ് നേതൃത്വം.

ജീവകാരുണ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ലക്ഷ്യമെന്ന് ഔദ്യോഗികമായി വിശദീകരിക്കുമ്പോഴും പൊളിറ്റിക്കല്‍ സ്‌കൂള്‍ സ്ഥാപിക്കാന്‍ അടക്കം തീരുമാനിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം ലീഗിന് പുതിയ തലവേദന സൃഷ്ടിക്കും. വിമത കൂട്ടായ്മയില്‍ രൂപീകരിച്ച സംഘടനയുടെ ചെയര്‍മാനായി പണക്കാട് കുടുംബത്തില്‍ നിന്ന് തന്നെ ഒരാള്‍ വന്നതും ലീഗ് നേതൃത്വം ഗൗരവമായാണ് കാണുന്നത്.

ശിഹാബ് തങ്ങളുടെ രാഷ്ട്രീയ ആദര്‍ശം നിലനിര്‍ത്താന്‍ പൊളിറ്റിക്കല്‍ സ്‌കൂള്‍ സ്ഥാപിക്കുമെന്നാണ് പ്രധാന തീരുമാനം. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമയി ജില്ലകളില്‍ ചാപ്റ്റര്‍ കമ്മിറ്റികള്‍ രൂപീകരിക്കും. ഇതില്‍ കൂടുതല്‍ അസംതൃപ്തരെ പങ്കെടുപ്പിക്കാനും ശ്രമം നടക്കുന്നു. ഹൈദരലി തങ്ങളുടെ പേരില്‍ സ്മരണിക പുറത്തിറക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചതും സംഘടനയുടെ ചെയര്‍മാനായി മുഈന്‍ അലി തന്നെ വന്നതും ലീഗിനെ പ്രതിസന്ധിയിലാക്കുന്നു.

സംഘടനയെ തള്ളാനും കൊള്ളാനുമാവാതെ കുഴങ്ങുകയാണ് ലീഗ് നേതൃത്വം. ലീഗിനുള്ളില്‍ നേതൃത്വവുമായി കലഹിക്കുന്നവരും അനഭിമതരായി പുറത്താക്കപ്പെട്ടവരും ഒരു പ്ലാറ്റ്‌ഫോമില്‍ വരുന്നതിനെ എങ്ങനെ പ്രതിരോധിക്കും എന്നതും ലീഗിന് വെല്ലുവിളിയാണ്. വിമതര്‍ക്ക് കുഞ്ഞാലിക്കുട്ടി വിരുദ്ധരുടെ രഹസ്യ പിന്തുണ ലഭിക്കുന്നതായും വിവരമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here