കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന കേസ്;പ്രതികളുടെ കൊലക്കുറ്റം ഒഴിവാക്കി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയ കൊലക്കുറ്റം കോടതി ഒഴിവാക്കി. ശ്രീറാം വെങ്കിട്ടരാമന്‍, വഫ ഫിറോസ് എന്നിവരെയാണ് കൊലക്കുറ്റത്തില്‍നിന്ന് കോടതി ഒഴിവാക്കിയത്. കേസിലെ പ്രതികളായ രണ്ടുപേരും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞത്.

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ നൽകിയ വിടുതൽ ഹർജിയിൽ മേലുള്ള കോടതി വിധിയിലാണ് മനപ്പൂർവ്വമുള്ള നരഹത്യ വകുപ്പ് നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണൽ ജില്ലാ സെക്ഷൻ കോടതിയാണ് വിധി പറഞ്ഞത്.

അതേസമയം, അപകട സമയത്ത് ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നു എന്ന കാര്യം തെളിയിക്കാൻ ആവാത്തതാണ് തിരിച്ചടിയായത്. അപകടത്തിനുശേഷം തെളിവ് നശിപ്പിക്കാൻ ശ്രീറാം ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. എന്നാൽ മദ്യപിച്ചിരുന്നു എന്ന് കണ്ടെത്താനുള്ള കെമിക്കൽ അനാലിസിസ് റിപ്പോർട്ടിൽ മദ്യപിച്ചത് തെളിയിക്കാനായില്ല. ഇതാണ് പ്രോസിക്യൂഷന് തിരിച്ചടിയായത്. ഇതോടെ കുറ്റപത്രത്തിൽ സെക്ഷൻ 30 4 ഒഴിവാക്കി 304 A വകുപ്പ് പ്രകാരം തുടർ വിചാരണ മജിസ്ട്രേറ്റ് കോടതിയിലേക്ക് ജില്ലാ കോടതി മാറ്റി. അടുത്തമാസം 20ന് കേസിലെ പ്രതികളായ ശ്രീറാമും വഫാ ഫിറോസും നേരിട്ട് ഹാജരാവണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here