Manichan: മദ്യദുരന്ത കേസ്; മണിച്ചന് മോചനം

കല്ലുവാതുക്കല്‍(Kalluvathukal) മദ്യദുരന്തക്കേസില്‍ മണിച്ചനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. മണിച്ചനെ(Manichan) മോചിപ്പിക്കാന്‍ 30.45 ലക്ഷം കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. ഉടന്‍ വിട്ടയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശമുണ്ട്.

കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന കേസ്;പ്രതികളുടെ കൊലക്കുറ്റം ഒഴിവാക്കി

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മന:പൂർവമുള്ള നരഹത്യക്കുറ്റം കോടതി ഒഴിവാക്കി. ഒന്നാംപ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍, രണ്ടാംപ്രതി വഫ ഫിറോസ് എന്നിവരെയാണ് കൊലക്കുറ്റത്തില്‍നിന്ന് കോടതി ഒഴിവാക്കിയത്. കേസിലെ പ്രതികളായ രണ്ടുപേരും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞത്. വാഹനാപകട കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രതികൾ വിചാരണ നേരിടണം.ശ്രീറാമിനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് മാത്രവും വഫയ്‌ക്കെതിരെ മോട്ടോർവാഹനക്കേസും ചുമത്തി.

അതേസമയം, സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെടുന്നത്. അപകടമുണ്ടാകുമ്പോൾ അമിതമായി മദ്യപിച്ച നിലയിലായിരുന്നു ശ്രീറാം വെങ്കിട്ട രാമൻ. അപകട സമയത്ത് ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസും കാറിലുണ്ടായിരുന്നു. കേസിൽ നിന്ന് വിടുതൽ നൽകണമെന്നാവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News