Pinarayi Vijayan: സ്റ്റാര്‍ട്ട് അപ് റാങ്കിങ്ങില്‍ തുടര്‍ച്ചയായ മൂന്നാം തവണയും കേരളം ഒന്നാമത്: മുഖ്യമന്ത്രി

സ്റ്റാര്‍ട്ട് അപ് റാങ്കിങ്ങില്‍(Start up ranking) തുടര്‍ച്ചയായ മൂന്നാം തവണയും കേരളം ഒന്നാമതെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). കേരളം നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ഉള്ള ഭൂമിയായെന്നും 7000 കോടിയുടെ നിക്ഷേപ വാഗ്ദാനം അതിനുദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

IBS സോഫ്റ്റ്വെയര്‍ കേരളത്തില്‍ നിന്നുള്ള മികച്ച വിജയകഥകളില്‍ ഒന്നാണെന്നും കേരളത്തിന് അഭിമാനമാണ് ഐബിഎസ് സോഫ്റ്റ്വെയര്‍ എന്നും അദ്ദേഹം പറഞ്ഞു. പ്രവാസിയായിട്ടും IBS ഉടമ കേരളത്തില്‍ നിക്ഷേപത്തിന് തയ്യാറായി. ഇത് കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ എത്രത്തോളം ആണെന്ന് വ്യക്തമാക്കുന്നു. സാമൂഹ്യ നീതിയില്‍ ഊന്നിയുള്ള വികസനമാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തേനീച്ച, കടന്നല്‍ കുത്തേറ്റ് മരിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം: മന്ത്രിസഭായോഗ തീരുമാനങ്ങൾ

തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ തീരുമാനിച്ചു. 1980ലെ കേരള റൂള്‍സ് ഫോര്‍ പെയ്മെന്റ് ഓഫ് കോമ്പന്‍സേഷന്‍ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈല്‍ഡ് ആനിമല്‍സ് എന്ന ചട്ടങ്ങളിലെ ചട്ടം 2(എ) ല്‍ വന്യമൃഗം എന്ന നിര്‍വ്വചന പ്രകാരമുള്ള ജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവര്‍ക്ക് (വനത്തിനകത്തോ, പുറത്തോ) നല്‍കിവരുന്ന നഷ്ടപരിഹാര തുകയാണ് കടന്നലിന്റെയോ തേനീച്ചയുടെയോ കടിയോ, കുത്തോ കാരണം ജീവനഹാനി സംഭവിച്ചാലും നല്‍കുക. ഇതിനുള്ള തുക വന്യജീവി ആക്രമണത്തില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുപയോഗിക്കുന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ നിന്നും
വഹിക്കും.

ശമ്പളപരിഷ്‌ക്കരണം

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ ജീവനക്കാര്‍ക്ക് 11-ാം ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു.

കരട്ബില്‍ അംഗീകരിച്ചു

2022 ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലിന്റെ കരട് അംഗീകരിക്കാന്‍ തീരുമാനിച്ചു. 2022 ലെ കേരള പഞ്ചായത്ത്രാജ് (ഭേദഗതി) ബില്ലിന്റെ കരട് അംഗീകരിക്കാന്‍ തീരുമാനിച്ചു.

പാട്ടത്തിനു നല്‍കും

കാസര്‍കോഡ് കൊളത്തൂര്‍ വില്ലേജിലെ 7 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്ക് വിധേയമായി കമ്പോളവിലയുടെ മൂന്ന് ശതമാനം വാര്‍ഷിക പാട്ടനിരക്കില്‍ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ഗോഡൗണ്‍ നിര്‍മ്മിക്കുന്നതിന് 30 വര്‍ഷത്തേക്ക് അനുവദിക്കാന്‍ തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News