ADVERTISEMENT
കോണ്‍ഗ്രസിന്റെ(Congress) പുതിയ അധ്യക്ഷന്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. എഐസിസി(AICC) ആസ്ഥാനത്ത് രാവിലെ വോട്ടെണ്ണല്‍ നടപടികള്‍ പുരോഗമിക്കുന്നു. 9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഉച്ചയ്ക്ക് ശേഷമാണ് ഫലപ്രഖ്യാപനം. അട്ടിമറിയൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. ഖര്‍ഗെയുടെ വിജയം നേതൃത്വം ഉറപ്പിച്ചു കഴിഞ്ഞ സ്ഥിതിയാണ്. അതേസമയം, തരൂരിന് കിട്ടുന്ന പിന്തുണയെന്താകുമെന്ന് ഔദ്യോഗിക പക്ഷത്തിന് ആകാംക്ഷയുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍(Congress President Election) കള്ളവോട്ട് നടന്നെന്ന് പരാതിയുമായി ശശി തരൂര്‍(Shashi Tharoor). വരണാധികാരിക്കാണ് പരാതി നല്‍കിയത്. അതേസമയം, തരൂരിന്റേത് മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു. പരാജയഭീതി മൂലമാണ് പരാതി നല്‍കിയതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
അധ്യക്ഷനാരായാലും പാര്‍ട്ടി നിയന്ത്രണം ഗാന്ധി കുടംബത്തിന്റെ കൈയിലായിരിക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ സൂചന നല്‍കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.