Muhammad Riyas: ശബരിമല റോഡ് നിര്‍മ്മാണത്തിലെ ഉദ്യോഗസ്ഥ അലംഭാവം വെച്ചുപൊറുപ്പിക്കില്ല: മന്ത്രി മുഹമ്മദ് റിയാസ്

ശബരിമല റോഡ് നിര്‍മ്മാണത്തിലെ ഉദ്യോഗസ്ഥ അലംഭാവം വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). ശബരിമലയിലേക്കുള്ള(Sabarimala) 19 റോഡുകളില്‍ 16 റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് ആശാസമാണ്. മൂന്ന് റോഡുകള്‍ കൂടി ഉടന്‍ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം അങ്ങാടി റോഡ് അറ്റകുറ്റപണികള്‍ തീര്‍ക്കാത്തതില്‍ മന്ത്രി ക്ഷുഭിതനായി.

ഇലന്തൂര്‍ നരബലിക്കേസ്; ഷാഫിക്കെതിരെ കൂടുതല്‍ സൈബര്‍ തെളിവുകള്‍

ഇലന്തൂര്‍ നരബലിക്കേസില്‍(Elanthoor murder) മുഖ്യപ്രതി ഷാഫിക്കെതിരെ കൂടുതല്‍ സൈബര്‍ തെളിവുകള്‍. ശ്രീദേവി എന്ന വ്യാജ എഫ് ബി അക്കൗണ്ടിന് പുറമെ ഷാഷിയുടെ രണ്ട് വ്യാജ എഫ് ബി പ്രൊഫൈലുകള്‍ കൂടി കണ്ടെത്തി.സ്ത്രീകളുടെ പേരിലാണ് വ്യാജ അക്കൗണ്ടുകള്‍.അതേ സമയം കൊല്ലപ്പെട്ട പത്മയുടെ പാദസരം കണ്ടെത്താന്‍ ഷാഫിയെ ആലപ്പുഴ രാമങ്കരിയിലെത്തിച്ച് പരിശോധന നടത്തി.

അടിമുടി ദുരൂഹമായ ഇടപാടുകള്‍ നടത്തിയിരുന്ന ഷാഫിയ്‌ക്കെതിരെ ഓരോ ദിവസവും പുതിയ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചുവരുന്നത്.ഭഗവല്‍സിംഗുമായി ചാറ്റ് ചെയ്തിരുന്ന ശ്രീദേവി എന്ന വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടിനു പുറമെ മറ്റ് രണ്ട് എഫ് ബി അക്കൗണ്ടുകള്‍കൂടി ഇയാള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍ .സജ്‌നമോള്‍, ശ്രീജ എന്നീ പേരുകളിലാണ് വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ചത്.

സിദ്ധനായി വിശേഷിപ്പിച്ചിരുന്ന ഷാഫിയുടെ വിശ്വാസ്യത നിലനിര്‍ത്താനായിരുന്നു സ്ത്രീകളുടെ പേരിലുള്ള വ്യജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചിരുന്നത്. പ്രൊഫൈലുകളില്‍ നിന്ന് വീണ്ടെടുത്ത ചാറ്റുകളില്‍ നിന്ന് നരബലി ആസൂത്രണം ചെയ്തതുള്‍പ്പടെയുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.അതേ സമയം കൊല്ലപ്പെട്ട പത്മയുടെ പാദസരം കണ്ടെത്താനായി ഷാഫിയെ ആലപ്പുഴ രാമങ്കരിയിലെത്തിച്ച് പുഴയില്‍ പരിശോധന നടത്തി.കൊലപാതകത്തിനു ശേഷം പത്മയുടെ പാദസരം പുഴയിലെറിഞ്ഞെന്നായിരുന്നു ഷാഫിയുടെ മൊഴി.ഈ സാഹചര്യത്തിലായിരുന്നു പരിശോധന.ഷാഫിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.

ഇതുവരെ ലഭിച്ച സൈബര്‍ തെളിവുകള്‍ നിര്‍ണ്ണായകമായേക്കാം.ഷാഫിയുടെ സഹതടവുകാരെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.പ്രതികളുടെ തെളിവെടുപ്പിന് പുറമെ പത്മയുടെയും പ്രതി ഷാഫിയുടെയും ഫോണുകളെക്കുറിച്ചും പരിശോധന തുടരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News