ഹിമാചൽ പ്രദേശിൽ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; സ്ഥാനാർഥി പട്ടികയിൽ 62 പേർ

ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു.5 വനിതാ സ്ഥാനാർത്ഥികൾ ഉൾപ്പെടെ 62 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്.നിലവിലെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ സെറാജിലും മന്ത്രി സുരേഷ് ഭരദ്വാജ് കസുംപ്തിയിലും മത്സരിക്കും.

അതേസമയം, ഹിമാചൽ പ്രദേശിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് 11 നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.ഷിംല, മണ്ടി,കുളു,സിർമൗർ, ഹമീർപുർ, ചംബ്ബ എന്നീ ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

46 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ചൊവ്വാഴ്ച കോൺഗ്രസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. സ്ഥാനാർഥി പട്ടികയിൽ 19 പേർ സിറ്റിങ് എം.എൽ.എമാരാണ്. ആറു പേർ പുതുമുഖങ്ങളും. പട്ടികയിലെ 13 പേർ കോൺഗ്രസ് കുടുംബങ്ങളിൽ നിന്നുള്ളവരാണ്.

നവംബർ 12നാണ് ഹിമാചലിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ഒക്ടോബർ 25 മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. ഒക്ടോബർ 17ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഹിമാചൽ നിയമസഭയിലെ 68 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ലെ തെരഞ്ഞെടുപ്പിൽ 68ൽ 44 സീറ്റും ബിജെപി സ്വന്തമാക്കിയിരുന്നു. അന്ന് കോൺഗ്രസിന് 21 സീറ്റുകളാണ് ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News