Kozhikode: കാപ്പ കേസ് പ്രതിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; നാല് പ്രതികള്‍ അറസ്റ്റില്‍

കോഴിക്കോട്(Kozhikode) കുന്ദമംഗലത്ത് കാപ്പ കേസ് പ്രതിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പ്രതികള്‍ അറസ്റ്റില്‍(Arrest). ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും വ്യക്തി വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ചെത്തുകടവ് സ്വദേശി ജിതേഷിനെ ഞായറാഴ്ച രാത്രിയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്.

കുന്ദമംഗലം ചെത്തുകടവ് സ്വദേശി സുജില്‍, ലിബേഷ് എന്ന ടിന്റു, കൊട്ടേഷന്‍ നല്‍കിയ ഷാജി, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച അഖില്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കോഴിക്കോട് നഗരത്തില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. വെട്ടേറ്റ ജിതേഷിന്റെ ഭാര്യയുമായി പ്രതികളായ ഷാജിക്കും, സുജിലിനും ബന്ധമുണ്ടെന്നാരോപിച്ച് നേരത്തെ വഴക്കുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിന്റെ പ്രധാന കാരണം. ഇരുമ്പ് പൈപ്പുകളും കൈക്കോട്ടും ഉപയോഗിച്ചാണ് ജിതേഷിനെ ആക്രമിച്ചത്.

ഞായറാഴ്ചരാത്രി ബൈക്കില്‍ വീട്ടിലേക്ക് പോകും വഴിയാണ് പ്രതികള്‍ ജിതേഷിനെ ആക്രമിച്ചത്. തലയ്ക്കും കാലിനും പരിക്കേറ്റ ജിതേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പതിനഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജിതേഷ്. അടുത്തിടെയാണ് ജയില്‍നിന്ന് പുറത്തിറങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News