Anjali Nair: മൂന്നു മാസം പ്രായമായ കുഞ്ഞിനെ പാലൂട്ടിക്കൊണ്ട് ഡബ്ബ് ചെയ്ത് അഞ്ജലി നായര്‍; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

മലയാളത്തിലും തമിഴിലും സഹതാരമായി നിറഞ്ഞു നില്‍ക്കുന്ന താരമാണ് അഞ്ജലി നായര്‍. അടുത്തിടെയാണ് താരം രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവശേഷവും സിനിമയുടെ തിരക്കിലാണ് അഞ്ജലി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് കുഞ്ഞിനേയുംകൊണ്ട് ഡബ്ബിങ്ങിന് എത്തി അഞ്ജലിയുടെ ചിത്രമാണ്.

കുഞ്ഞിന് പാലൂട്ടിക്കൊണ്ടും ഡബ്ബിങ് ചെയ്യുന്ന അഞ്ജലിയെയാണ് ചിത്രത്തില്‍ കാണുന്നത്. ”ഒരു ഡബ്ബിങ് അപാരത” എന്ന തലക്കെട്ടോടു കൂടി താരം തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. തമിഴ് സംവിധായകന്‍ അരുണ്‍ സംവിധാനം ചെയ്യുന്ന നമന്‍ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പിനുവേണ്ടിയുള്ള ഡബ്ബിങ്ങിനാണ് അഞ്ജലി എത്തിയത്. കുഞ്ഞിനേയും മടിയില്‍ വച്ച് മൈക്കിനു മുന്നില്‍ ഇരിക്കുകയാണ് അഞ്ജലി. നിരവധി പേരാണ് അഞ്ജലിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

അഞ്ജലിയുടെ ഗര്‍ഭകാലം സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. അഞ്ജലിയുടെ ഗര്‍ഭാവസ്ഥയുടെ പല ഘട്ടങ്ങള്‍ മാറുന്നതിനനുസരിച്ചാണ് ആ ഷൂട്ടിങ് പുരോഗമിച്ചത്. ഒടുവില്‍ പൂര്‍ണ ഗര്‍ഭിണിയായ കഥാപാത്രത്തെയാണ് ചിത്രത്തിലും കാണിക്കുന്നത്. ജൂലൈയിലാണ് ആദ്വികയ്ക്ക് അഞ്ജലി ജന്മം നല്‍കിയത്. പ്രസവിച്ച് രണ്ടു മാസം കഴിഞ്ഞപ്പോള്‍ തന്നെ ചെയ്തുകൊണ്ടിരുന്ന മലയാള പടം പൂര്‍ത്തിയാക്കാന്‍ മകള്‍ക്കൊപ്പം താരം സെറ്റില്‍ എത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News