ബൈക്കിന്റെ സ്പീഡോമീറ്ററില്‍ കുടുങ്ങി ഉഗ്രന്‍ മൂര്‍ഖന്‍ – വീഡിയോ

പാമ്പുകള്‍ പലപ്പോഴും അപകടകരാം രീതിയില്‍ നമ്മുടെ വാഹനങ്ങളില്‍ നുഴഞ്ഞു കയറി ഇരിക്കാറുണ്ട്. ഇപ്പോള്‍ ബൈക്കിന്റെ സ്പീഡോമീറ്ററില്‍ ഒളിച്ചിരുന്ന പാമ്പിനെ പിടികൂടിയ വീഡിയോയാണ് വൈറലാകുന്നത്.

മധ്യപ്രദേശിലെ നര്‍സിങ്പൂരിലാണ് സംഭവം. നാസിര്‍ ഖാന്റെ ബൈക്കിലാണ് പാമ്പ് ഇഴഞ്ഞുകയറിയത്. രാവിലെ ജോലിക്ക് പോകുന്ന സമയത്ത് പാമ്പിന്റെ സീല്‍ക്കാരം കേട്ട് നോക്കിയപ്പോഴാണ് സ്പീഡോമീറ്ററിന്റെ ഗ്ലാസിനുള്ളില്‍ പാമ്പിനെ കണ്ടത്.

ബൈക്ക് നിര്‍ത്തി നാസിര്‍ ഖാന്‍ നാട്ടുകാരെ വിളിച്ചുകൂട്ടി. തുടക്കത്തില്‍ പാമ്പിനെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം സ്പീഡോമീറ്ററിന്റെ ഗ്ലാസിന്റെ ഒരു ഭാഗം പൊട്ടിച്ചാണ് മൂര്‍ഖന്‍ പാമ്പിനെ പുറത്തെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News