ഇന്ത്യയും ന്യൂസീലന്‍ഡും(India-New Zealand) തമ്മില്‍ ഇന്ന് നടക്കാനിരുന്ന സന്നാഹമത്സരം ഉപേക്ഷിച്ചു. ബ്രിസ്ബണില്‍ കനത്ത മഴ ആയതിനെ തുടര്‍ന്നാണ് ടോസ് പോലും ഇടാതെ മത്സരം ഉപേക്ഷിച്ചത്. ഇതേ സ്റ്റേഡിയത്തില്‍ ഈ മത്സരത്തിനു മുന്‍പ് നടന്ന അഫ്ഗാനിസ്ഥാന്‍ – പാകിസ്താന്‍ മത്സരവും മഴ മൂലം ഉപേക്ഷിച്ചു. അഫ്ഗാനിസ്താന്റെ ഇന്നിംഗ്‌സ് അവസാനിച്ച് പാകിസ്താന്‍ 2.2 ഓവര്‍ ബാറ്റ് ചെയ്തപ്പോള്‍ മഴ പെയ്തതിനെ തുടര്‍ന്ന് ഈ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഈ മഴ തോര്‍ന്നില്ല. തുടര്‍ന്നാണ് ഇന്ത്യ-ന്യൂസീലന്‍ഡ് സന്നാഹമത്സരവും ഉപേക്ഷിച്ചത്.
ടി-20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടം നടക്കുക ഈ മാസം 23 ഞായറാഴ്ചയാണ്. മെല്‍ബണിലെ ഗാബയില്‍ തീരുമാനിച്ചിരിക്കുന്ന കളി ആരാധകരൊക്കെ കാത്തിരിക്കുകയാണ്. എന്നാല്‍, കളി മഴ തടസപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 21 മുതല്‍ മെല്‍ബണില്‍ മഴ പെയ്യുമെന്നാണ് കണക്കുകൂട്ടല്‍.
പ്രമുഖ കാലാവസ്ഥാ പ്രവചന വെബ്‌സൈറ്റായ അക്യുവെതര്‍ പ്രകാരം വ്യാഴാഴ്ച (20 ഒക്ടോബര്‍) ചാറ്റല്‍ മഴയുണ്ടാവും. 21 മുതല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് ഇവിടെ ശക്തമായ മഴ ലഭിക്കുമെന്നാണ് അക്യുവെതര്‍ പ്രവചിക്കുന്നത്. ഒക്ടോബര്‍ 20 വെള്ളിയാഴ്ച മഴ പെയ്യാന്‍ 96 ശതമാനം സാധ്യതയുണ്ട്. 22 ശനിയാഴ്ചയും ഇതേ കാലാവസ്ഥയാണ്. 23ന് പേമാരി തന്നെ പ്രതീക്ഷിക്കാമെന്നും അക്യുവെതര്‍ പറയുന്നു. മഴ പെയ്തില്ലെങ്കിലും അന്ന് 100 ശതമാനം മേഘങ്ങള്‍ നിറഞ്ഞ ആകാശമാവും. അതുകൊണ്ട് തന്നെ പിച്ചില്‍ നിന്ന് സീമര്‍മാര്‍ നേട്ടമുണ്ടാക്കും. അത് ഇന്ത്യക്ക് തിരിച്ചടിയാവാനും സാധ്യതയുണ്ട്. ഷഹീന്‍ ഷാ, നസീം ഷാ, ഹാരിസ് റൗഫ് തുടങ്ങിയ പേസര്‍മാര്‍ ഇന്ത്യക്ക് ഭീഷണിയാവും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here