
മിമിക്രിയിലൂടെ മലയാള സിനിമയുടെ മുന്‍നിര നായകന്‍മാരില്‍ ഒരാളായി മാറിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. രാജമാണിക്യം എന്ന മമ്മൂട്ടി ചിത്രത്തിന് തിരുവനന്തപുരം സ്ലാങ്ങിലുള്ള ഡയലോഗുകള്‍ എഴുതി നല്‍കിയതിലൂടെയാണ് കൂടുതല്‍ പ്രശസ്തനായി മാറുന്നത്. മമ്മൂട്ടിയുടെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു രാജമാണിക്യം. ഈ ചിത്രത്തിലേക്ക് താന്‍ എങ്ങനെയാണ് എത്തിയത് എന്നതിനെക്കുറിച്ച് സുരാജ് ഒരു കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.
വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് നിര്‍മ്മാതാവ് ആന്റോ ജോസഫ് വിളിക്കുന്നത്. മമ്മൂട്ടിയുടെ നമ്പര്‍ തന്നിട്ട്, രാജമാണിക്യം എന്ന ചിത്രത്തിന്റെ ഷൂട്ട് പൊള്ളാച്ചിയില്‍ നടക്കുന്നുണ്ട് , വിളിക്കണമെന്ന് പറഞ്ഞു. അന്ന് ആകെ ഉണ്ടായിരുന്ന വരുമാനം സ്റ്റേജ് ഷോകള്‍ മാത്രമായിരുന്നു. എങ്കിലും അതെല്ലാം വേണ്ടെന്നുവച്ച് നേരെ പൊള്ളാച്ചിയിലേക്ക് പോയി.
തന്റെ ജോലി തിരക്കഥാകൃത്ത് ഷാഹിദ് എഴുതിയ സംഭാഷണങ്ങള്‍ തിരുവനന്തപുരം ഭാഷയിലേക്ക് മാറ്റി കൊടുക്കുക എന്നതായിരുന്നു. എഴുതി കൊടുത്താല്‍ മാത്രം പോരാ അത് മമ്മൂട്ടിക്ക് പറഞ്ഞു പഠിപ്പിക്കുകയും വേണമായിരുന്നു. അവിടെ എത്തിയപ്പോള്‍ നിര്‍മ്മാതാവ് ആന്റോ ജോസഫ് മമ്മൂട്ടിയുടെ റൂമിലേക്ക് പോകാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. അവിടെ എത്തിയപ്പോള്‍ മമ്മൂട്ടിയും ഭാര്യ സുലുവും ഉണ്ടായിരുന്നുവെന്ന് സുരാജ് ഓര്‍ക്കുന്നു.
അപ്പോഴാണ് കോസ്റ്റ്യൂമും കൊണ്ട് ഒരാള്‍ വരുന്നത്. മമ്മൂട്ടി അയാളോട് ചൂടായി. അത് കണ്ടപ്പോള്‍ ആകെ ഒന്ന് ഞെട്ടി.അപ്പോള്‍ ഭാര്യ സുലു എന്തോ പറഞ്ഞു. ഉടനെ നിനക്കെന്തറിയാം എന്ന് പറഞ്ഞ് അവരോടും ചൂടായി. ഇതെല്ലാം കണ്ട് അദ്ദേഹം ഒന്ന് തണുത്തിട്ട് വരാം എന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങാന്‍ പോയപ്പോള്‍ ‘ഇരിയെടാ അവിടെ’ എന്ന് പറഞ്ഞു. എങ്ങനെയെങ്കിലും ഡയലോഗ് തിരുവനന്തപുരം ഭാഷയിലേക്ക് മാറ്റണമെന്ന് പറഞ്ഞു. എല്ലാ ഡയലോഗും തിരുവനന്തപുരം സ്ലാങ്ങിലേക്ക് മാറ്റിയത് അവിടെ വച്ചായിരുന്നുവെന്ന് സുരാജ് ഓര്‍ക്കുന്നു. പിന്നീട് സിനിമ ഇറങ്ങിയതിനു ശേഷം ഒരുപാട് ഫോണ്‍ കോളുകള്‍ വന്നു. ഒരുപാട് പേര്‍ അഭിനന്ദിച്ചുവെന്ന് സുരാജ് പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here