ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ; ഖത്തറിന് വീണ്ടും ഗിന്നസ് റെക്കോർഡ്

വീണ്ടും ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിൽ ഇടം പിടിച്ച് ഖത്തർ. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ എന്ന റെക്കോർഡാണ് ഖത്തറിലെ ലുസൈൽ ബസ് ഡിപ്പോ സ്വന്തമാക്കിയത്. 478 ബസുകൾ പാർക്ക് ചെയ്യാനുള്ള ശേഷി ഡിപ്പോയ്ക്കുണ്ട്.

ഒക്ടോബർ 16-ന് ഗതാഗത മന്ത്രാലയത്തിനും അഷ്ഗലിനും ഔദ്യോഗിക ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ലഭിച്ചു. അതേസമയം, കെട്ടിടങ്ങൾക്ക് ആവശ്യമായ വൈദ്യുതി നൽകുന്നതിന് പ്രതിദിനം 4 മെഗാവാട്ട് ഉൽപ്പാദിപ്പിക്കുന്നതിന് 11,000 പി.വി. സോളാർ പാനലുകൾ ഉൾപ്പെടുന്നതിനാൽ സൗരോർജ്ജത്തെ ആശ്രയിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ ഡിപ്പോ കൂടിയാണ് ലുസൈൽ ബസ് ഡിപ്പോ. ഖത്തറിലെ ഏറ്റവും പുതിയ ഗതാഗത സംവിധാനമായ ബസ് റാപ്പിഡ് ട്രാൻസിറ്റ് (ബി.ആർ.ടി.) ഇ-ബസുകൾക്കായി ഒരു പ്രത്യേക മേഖലയും ഇവിടെയുണ്ട്. 1400 പേർക്ക് താമസിക്കാവുന്ന സ്റ്റാഫ് അക്കോമഡേഷൻ കെട്ടിടങ്ങൾ ഉൾപ്പെടെ 24 മൾട്ടി പർപ്പസ് കെട്ടിടങ്ങളാണ് ഡിപ്പോയിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News