സിൽവർ ജൂബിലി നിറവിൽ IBS സൊഫ്റ്റ് വെയർ

ഐ ബി എസ് സൊഫ്റ്റ് വെയർ സിൽവർ ജൂബിലി നിറവിൽ. കേരളത്തിന് അഭിമാനമാണ് ഐ ബി എസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസിയായിട്ടും ഐ ബി എസ് ഉടമ കേരളത്തിൽ നിക്ഷേപത്തിന് തയ്യാറായത് കേരളം എത്രത്തോളം നിക്ഷേപസൗഹൃദമെന്ന് തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എയർലൈൻ പാസഞ്ചർ സർവീസുകൾ, എയർ കാർഗോ മാനേജ്‌മെന്‍റ്, ലോയൽറ്റി മാനേജ്‌മെന്‍റ്, ഫ്‌ളൈറ്റ്, ക്രൂ ഓപ്പറേഷൻ തുടങ്ങി ലോകമെമ്പാടുമുള്ള പ്രമുഖ എയർലൈനുകൾ തങ്ങളുടെ വിജയത്തിന് ശക്തി പകരാൻ ആശ്രയിക്കുന്ന സ്ഥാപനമാണ് IBS സോഫ്റ്റ്‌വെയർ. ആ സ്ഥാപനമാണ് ഇന്ന് സിൽവർ ജൂബിലിയുടെ നിറവിലെത്തി നിൽക്കുന്നത്. ആഘോഷ പരിപാടിയിൽ മുഖ്യാതിഥി മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. കേരളത്തിന് അഭിമാനമാണ് ഐ ബി എസ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഐ ബി എസ്സിന്‍റെ പുതിയ സംരംഭമായ കാൻഡിൽ സെന്‍റർ ഓഫ് എക്സലൻസിന്‍റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. IBS സോഫ് വെയർ എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ മാത്യൂ, ഇന്ത്യയിലെ ബ്ളാക്ക്സ്റ്റോൺ സീനിയർ മാനേജിംഗ് ഡയറക്ടർ മുകേഷ് മേഹ്ത, എ ബി എസ്സിന്‍റെ മറ്റ് രാജ്യങ്ങളിലെ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News