
ഡാന്‍സ് ചെയ്യുന്നതിനിടെ 51കാരന്‍ കുഴഞ്ഞുവീണു മരിച്ചു. ബന്ധുവീട്ടിലെ ഒരു ചടങ്ങിനിടെ ‘രാസ്’ ഡാന്‍സ് കളിക്കുന്നതിനിടെയാണ് ഇയാള്‍ കുഴഞ്ഞുവീണ് മരിച്ചത്. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡീയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
Man dies while dancing in #Gujarat‘s #Dahod.#Viral #viralvideo #Video pic.twitter.com/daqIppvC58
— Sabyasachi Kundu (@sabyasachikundu) October 18, 2022
രമേഷ് വന്‍സാരയാണ് മരിച്ചത്. കയ്യില്‍ വടിയുമായാണ് വന്‍സാരയും മറ്റൊരാളും ഡാന്‍സ് കളിക്കുന്നത്. അതിനിടെ വന്‍സാര ക്ഷീണിതനായി കാണപ്പെട്ടു. അയാളില്‍ നിന്നും മറ്റൊരാള്‍ വടി വാങ്ങുന്നതിനിടെ വന്‍സാര കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുള്ളവര്‍ ഓടിയെത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here