വാവ സുരേഷിന് കാര്‍ അപകടത്തില്‍ പരുക്ക്

പാമ്പ് പിടുത്തക്കാരനായ വാവ സുരേഷിന് കാര്‍ അപകടത്തില്‍ പരുക്ക്. ഇന്ന് രാവിലെ 11 മണിയോടെ കിളിമാനൂര്‍ തട്ടത്ത് മലയില്‍ വച്ചാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരത്തു നിന്നും നിലമേലേക്ക് പോവുകയായിരുന്ന ഒരു സെലേറിയോ കാര്‍ തട്ടത്തുമലയില്‍ വെച്ച് സമീപത്തെ ഭിത്തിയില്‍ ഇടിക്കുകയും നിയന്ത്രണം തെറ്റി വാഹനം കറങ്ങി തൊട്ടുപിന്നില്‍ വരികയായിരുന്ന വാവ സുരേഷ് സഞ്ചരിച്ചിരുന്ന ടാക്‌സി കാറിലേക്ക് ഇടിയ്ക്കുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാറും എതിര്‍ ദിശയില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി ബസ്സിലേക്ക് ചെന്നിടിച്ചു. കാര്‍ ബസ്സിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here