ADVERTISEMENT
സിനിമാലോകം ഒരു കാലത്ത് ചര്‍ച്ചചെയ്ത വിഷയമായിരുന്നു കമലഹാസന്‍ ശ്രീവിദ്യ പ്രണയം. ഇതേ കുറിച്ച് ശ്രീവിദ്യ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വിവാഹം കഴിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു. അതിന്റെ കാരണമെന്താണെന്ന് ജെ.ബി ജംഗ്ഷന്റെ പഴയൊരു അഭിമുഖത്തില്‍ ശ്രീദിവ്യ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ നടിയുടെ ഈ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.
പ്രണയം തകര്‍ന്ന ശേഷം ആദ്യമൊക്കെ തന്റെ മനസ് ശൂന്യമായിരുന്നെന്നാണ് അഭിമുഖത്തില്‍ ശ്രീവിദ്യ പറയുന്നത്. ഹൃദയവും മനസുമെല്ലാം കമല്‍ഹാസന് സമര്‍പ്പിച്ച അവസ്ഥയായിരുന്നു. രണ്ട് ഇന്‍ഡസ്ട്രികള്‍ക്കും രണ്ട് കുടുംബംഗങ്ങള്‍ക്കുമെല്ലാം അതേ കുറിച്ച് അറിയാമായിരുന്നു. ഞങ്ങള്‍ വിവാഹം കഴിക്കണമെന്ന് തന്നെയായിരുന്നു രണ്ട് കുടുംബങ്ങളുടെയും ആഗ്രഹം. കമലിന്റെ അച്ഛന്റെ ഏറ്റവും വലിയ പെറ്റ് താന്‍ ആയിരുന്നെന്നും ശ്രീവിദ്യ പറയുന്നുണ്ട്. അങ്ങനെ കമല്‍ വലിയൊരു നടനായി മാറി.
അദ്ദേഹം മറ്റൊരാളെ വിവാഹം കഴിച്ചു എന്ന തെറ്റിദ്ധാരണയിലേക്ക് പോവുന്ന അവസ്ഥയിലേക്ക് വന്നപ്പോള്‍ തന്റെ അമ്മ രണ്ടാളെയും വിളിച്ച് ഉപദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിന് അദ്ദേഹം പറയുന്നത് പോലെ താന്‍ കാത്തിരിക്കണമെന്നാണ്. എന്നാല്‍ തനിക്ക് അതിന് സമ്മതമില്ലായിരുന്നു. കാരണം രണ്ട് കുടുംബവും അടുപ്പത്തിലായിരിക്കുമ്പോള്‍ അവരെ കൂട്ടാതെ ഒരു തീരുമാനം എടുക്കാന്‍ താന്‍ തയ്യാറല്ലായിരുന്നു. എന്ത് വന്നാലും അവരുടെ സമ്മതത്തോടെ നടക്കട്ടേ എന്നാണ് താന്‍ വിചാരിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു.
ഇത്രയൊക്കെ സംഭവിച്ചിട്ടും ഇതാണോ നിന്റെ മറുപടി എന്ന് ചോദിച്ച് അന്ന് കമല്‍ ദേഷ്യപ്പെടുകയാണ് ചെയ്തത്. പിന്നീട് കുറേ കാലം താനുമായി യാതൊരു കോണ്‍ടാക്ടും ഉണ്ടായിരുന്നില്ല. പിന്നീട് ഒരിക്കല്‍ മഹാബലിപുരത്തേക്ക് ഷൂട്ടിന് പോകുമ്പോള്‍ കമല്‍ തന്റെ വീട്ടിലേക്ക് വരുകയും അമ്മയോട് സംസാരിക്കുകയും ചെയ്തു. അന്ന് രണ്ടാള്‍ക്കും ഇരുപത്തിരണ്ട് വയസ്സേയുള്ളു.
നാലഞ്ച് വര്‍ഷം കാത്തിരുന്നതിന് ശേഷം ആലോചിച്ച് തീരുമാനിച്ചാല്‍ പോരെ എന്നൊക്കെ അമ്മ ചോദിച്ചു. പക്ഷേ അതൊന്നും കേള്‍ക്കാതെ അദ്ദേഹം ദേഷ്യപ്പെട്ട് ഇറങ്ങി പോയി. പിന്നെ താന്‍ കേട്ടത് അദ്ദേഹം വിവാഹിതനായി എന്നാണ്. അത് തനിക്ക് നല്‍കിയത് വലിയ വേദനയായിരുന്നു. ഒരു സ്ത്രീയായ തനിക്ക് എന്ത് കുറവാണ് ഉണ്ടായിരുന്നതെന്ന് ചിന്തിച്ചു. അന്നെനിക്ക് തന്നോട് തന്നെ ദേഷ്യം തോന്നിയിരുന്നു. പിന്നീടാണ് ജോര്‍ജ്ജുമായി പ്രണയത്തിലാകുന്നതും അദ്ദേഹത്തെ വിവാഹം കഴിക്കുന്നതെന്നും ശ്രീവിദ്യ പറയുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.