Prithviraj: ‘ഖലീഫ’ യുടെ ചിത്രീകരണം അടുത്തവര്‍ഷത്തോടെ; നേപ്പാളും യുഎഇയും പ്രധാന ലൊക്കേഷനുകള്‍

പോക്കിരിരാജക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഖലീഫ’. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ പ്രഖ്യാപനം നടന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നു റിപ്പോര്‍ട്ടുകളാണ് വരുന്നത്. 2023ന്റെ മധ്യത്തോടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക എന്നും കേരളത്തിനൊപ്പം നേപ്പാളും യുഎഇയും പ്രധാന ലൊക്കേഷനുകള്‍ ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തിലാണ് ഖലീഫയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

‘പ്രതികാരം സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടും’ എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്

ദുബായ് പശ്ചാത്തലം ആയിട്ടായിരിക്കും ബിഗ് ബജറ്റ് ക്യാന്‍വാസില്‍ ചിത്രം ഒരുങ്ങുന്നത്. ജിനു ഏബ്രഹാം ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു എബ്രഹാം ഇന്നോവേഷന്‍, യൂട്ട്ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറില്‍ ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, സൂരജ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here