സിഐടിയു എറണാകുളം ജില്ലാ സമ്മേളനത്തിന് ഏലൂരില്‍ തുടക്കം

സി ഐ ടി യു എറണാകുളം ജില്ലാ സമ്മേളനത്തിന് ഏലൂരില്‍ തുടക്കമായി.പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.കെ എസ് ആര്‍ ടി സി യില്‍ 12 മണിക്കൂര്‍ ഡ്യൂട്ടി നടപ്പാക്കുന്നുവെന്നത് കള്ളപ്രചരണമാണെന്ന് എളമരം കരീം പറഞ്ഞു.തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലെന്നും  എളമരം കരീം വ്യക്തമാക്കി.

വ്യവസായത്തൊഴിലാളികളുടെ സമര ചരിത്രം ഇരമ്പുന്ന ഏലൂരിലാണ് സി ഐ ടി യു 17ാമത് ജില്ലാ സമ്മേളനത്തിന് തുടക്കമായത്.പ്രതിനിധി സമ്മേളനം നടക്കുന്ന പി എം അലി നഗറില്‍ സി ഐ ടി യു എറണാകുളം ജില്ലാ പ്രസിഡന്‍റ് ജോണ്‍ ഫെര്‍ണാണ്ടസ് പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ എസ് ആര്‍ ടി സി യില്‍ 12 മണിക്കൂര്‍ ഡ്യൂട്ടി നടപ്പാക്കുന്നുവെന്നത് കള്ളപ്രചരണമാണെന്നും  തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലെന്നും   എളമരം വ്യക്തമാക്കി.

ഗവര്‍ണറുടെ നിലപാടുകള്‍ അപക്വമാണ്.സര്‍ക്കാര്‍, ഉന്നത വിദ്യാഭ്യാസ മേഖലയെ മികച്ചതാക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രശ്നങ്ങളുണ്ടാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും എളമരം ചൂണ്ടിക്കാട്ടി.ജോണ്‍ ഫെര്‍ണാണ്ടസ് അധ്യക്ഷനായിരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ നേതാക്കളായ കെ ചന്ദ്രന്‍ പിള്ള,എസ് ശര്‍മ്മ,സി എന്‍ മോഹനന്‍,യു പി ജോസഫ്, പി ആര്‍ മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

435 പ്രതിനിധികളാണ് രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.വ്യാഴാഴ്ച്ച വൈകീട്ട് 5ന് ഇ ബാലാനന്ദന്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം എളമരം കരീം ഉദ്ഘാടനം ചെയ്യും.പൊതു സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന പ്രകടനത്തില്‍ പതിനായിരം തൊഴിലാളികള്‍ അണിനിരക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News