ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ സമീപിച്ച് യെച്ചൂരി

ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ സമീപിച്ചു സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് യെച്ചൂരി കത്തയച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യാവസായിക യൂണിറ്റുകളുമായി ഒപ്പിട്ട ധാരണാപത്രങ്ങൾ റദ്ദാക്കണമെന്നാണ്‌ കത്തിലെ ആവിശ്യം.

ഗുജറാത്തിലെ 1,000-ത്തിലധികം കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ തൊഴിലാളികളിൽ വോട്ട് ചെയ്യാത്തവരെ നിരീക്ഷിക്കാനും പേരുകൾ പ്രസിദ്ധീകരിക്കാനുമുള്ള കരാറിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കമ്പനികളുമായി ഏർപ്പെട്ടത്.

ഇത്തരം കരാറുകൾ ഭരണഘടന വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ ഇല്ലാതാക്കുന്നുവെന്നും സിപിഐഎം ജനറൽ സെക്രട്ടറി  സീതാറാം യെച്ചൂരി കത്തിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News