സ്‌കൂള്‍ പഠന യാത്രയില്‍ രാത്രി 10 മുതല്‍ രാവിലെ 5 മണി വരെ യാത്ര പാടില്ല

സ്‌കൂള്‍ പഠന യാത്രയില്‍ വിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ കർശനനിർദേശങ്ങൾ പുറപ്പെടുവിച്ചത്. രാത്രി പത്തിനും പുലർച്ചെ അഞ്ചിനും ഇടയിൽ യാത്ര ചെയ്യരുതെന്ന് സർക്കാർ നിർദേശിച്ചു.

മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ: 

  • പഠനയാത്രകള്‍ സ്‌കൂള്‍ മേലധികാരിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാകണം

  • ഒരു അധ്യാപകന്‍ കണ്‍വീനറാകണം

  • പ്രത്യേക ടൂര്‍ കമ്മിറ്റി രൂപീകരിക്കണം

  • പഠനയാത്രയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ മേധാവികള്‍ക്കും ടൂര്‍ കണ്‍വീനര്‍മാര്‍ക്കും ആയിരിക്കും

  • മൂന്ന് ദിവസം മാത്രമേ പഠനയാത്രയ്ക്കായി ഉപയോഗിക്കാന്‍ പാടുള്ളൂ

  • സ്‌കൂള്‍ പ്രവര്‍ത്തി ദിനം അല്ലാത്ത ദിവസമാകണം പഠനയാത്ര

  • എല്ലാ വിഭാഗം കുട്ടികളെയും ഉള്‍പ്പെടുത്താന്‍ കഴിയുന്ന യാത്രകള്‍ മാത്രം ക്രമീകരിക്കുക

  • ഗതാഗത വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ മാത്രമേ യാത്രയ്ക്ക് ഉപയോഗിക്കാന്‍ പാടുള്ളൂ

  • രൂപ മാറ്റം വരുത്തിയ വാഹനങ്ങളില്‍ പഠനയാത്ര പാടില്ല

  • ട്രാഫിക് നിയമങ്ങള്‍ പാലിച്ചായിരിക്കണം യാത്ര

  • പഠനയാത്രയ്ക്ക് പുറപ്പെടുന്നതിനു മുന്‍പ് സ്‌കൂള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ പോലീസ് സ്റ്റേഷനില്‍ യാത്ര സംബന്ധിച്ച് വിവരമറിയിക്കണം

  • വാഹനങ്ങളുടെ ഫിറ്റ്‌നസ് രജിസ്‌ട്രേഷന്‍ എന്നിവ സ്‌കൂള്‍ അധികാരികള്‍ ഉറപ്പുവരുത്തണം

  • വിനോദയാത്രകൾ രാത്രി 10 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള സമയത്ത് യാത്ര പാടില്ല

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News