guava leaf: മുഖത്തെ കുരുവും പാടുകളും അകറ്റാന്‍ പേരയില ഫേയ്‌സ്പാക്ക്

പലതരം ഫേയ്‌സ്പാക്കുകള്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടുമെങ്കിലും സ്വന്തമായി വീട്ടിലുണ്ടാക്കുന്ന സൗന്ദര്യവര്‍ദ്ധക പാക്കുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. മഞ്ഞള്‍, തൈര്, തക്കാളി തുടങ്ങി പല നിത്യോപയോഗ സാധനങ്ങളും ഫേയ്‌സ്പാക്കുകളാക്കാറുണ്ടെങ്കിലും അധികമാരും പരീക്ഷിക്കാത്ത ഒന്നാണ് പേരയില. കറുത്ത പാടുകള്‍, മുഖക്കുരു, വരള്‍ച്ച, എന്നിവയക്ക് പരിഹാരമാണ് പേരയില ഫേയ്‌സ്പാക്ക്. ചര്‍മത്തിനു തിളക്കവും മിനസവും ലഭിക്കുകയും ചെയ്യും.

ഏതാനും പേരയിലകള്‍ പറിച്ചെടുത്ത് കഴുകണം. ഇത് അരച്ചെടുത്തശേഷം ഏതാനും പേരയിലകള്‍ പറിച്ചെടുത്ത് കഴുകിയശേഷം അരച്ചെടുക്കുക. ഇളം ഇലകളാണ് കൂടുതല്‍ അനുയോജ്യം. വരണ്ട ചര്‍മമാണെങ്കില്‍ തേനും എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ നാരങ്ങാ നീരും ചേര്‍ക്കാം. മുഖക്കുരുവാണ് പ്രശ്‌നമെങ്കില്‍ ഒരു നുള്ള് മഞ്ഞളും ഒരു സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലുമാണ് പേരയില പേസ്റ്റില്‍ ചേര്‍ക്കേണ്ടത്.

മുഖം വൃത്തിയായി കഴുകി അഞ്ചു മിനിറ്റ് ആവി പിടിച്ചശേഷം വേണം ഫേയ്‌സ്പാക്ക് മുഖത്ത് പുരട്ടാന്‍. 20 മിനിറ്റിന്‌ശേഷം ഇത് കഴുകികളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News