പോലീസ് തലപ്പത്ത് മാറ്റം; എം ആർ അജിത് കുമാർ ലോ ആൻഡ് ഓർഡർ എ ഡി ജി പി

പോലീസ് തലപ്പത്ത് മാറ്റം.  എം ആർ അജിത് കുമാർ ലോ ആൻഡ് ഓർഡർ എ ഡി ജി പി യായി നിയമിച്ചു. നിലവിലെ എ ഡി ജിപി വിജയ് എസ് സാക്കറെ ഡെപ്യൂട്ടെഷനിൽ എൻ ഐ എ യിലേക്ക് പോകുന്ന ഒഴിവിലാണ് എം ആർ അജിത് കുമാർ ഐ പി എസിനെ   ലോ ആൻഡ് ഓർഡർ എ ഡി ജി പി യായി നിയമിച്ചത്,നിലവിൽ ആംഡ് ബറ്റാലിയൻ എ ഡി ജി പി യായിരുന്നു എം ആർ അജിത് കുമാർ ഐ പി എസ്.

സംസ്ഥാനത്തെ രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നത്. ക്രമസമാധാനചുമതലയുള്ള എഡിജിപി വിജയ് സാക്കറെയും ഐജി അശോക് യാദവുമാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നത്.

വിജയ സാക്കറെക്ക് ദേശീയ അന്വേഷണ ഏജൻസിയിലേക്കാണ് നിയമനം.  അഞ്ചു വർഷത്തേക്കാണ് അദ്ദേഹത്തിന് എൻഐഎയിൽ നിയമനം നൽകിയിരിക്കുന്നത്.

ഈ സാഹചര്യത്തിൽ  വിജയ് സാക്കറെയെ സംസ്ഥാന സർവ്വീസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇൻറലിലൻസ് ഐജി അശോക് യാദവിന് ബി.എസ്.എഫിലേക്കാണ് ഡെപ്യൂട്ടേഷനിൽ  നിയമനം ലഭിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel