Kerala Blasters: കേരള ബ്ലാസ്റ്റേഴ്‌സ് ബസിന്റെ ഫിറ്റ്‌നസ് മോട്ടോര്‍ വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു

കേരള ബ്ലാസ്റ്റേഴ്‌സ് ടീം ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ടീം ബസില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ബസ്സിന്റെ സുരക്ഷയില്‍ ഗുരുതരമായ വീഴ്ചയെന്ന്
മോട്ടോര്‍ വാഹന വകുപ്പ്

ബസില്‍ അഞ്ച് തരം നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്നാണ് സസ്‌പെന്‍ഷന് കാരണമായി മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. ബസ്സിന്റെ ടയറുകള്‍ അപകടാവസ്ഥയില്‍ ആയിരുന്നുവെന്നാണ് ഒരു കണ്ടെത്തല്‍. റിയര്‍ വ്യൂ മിറര്‍ തകര്‍ന്ന നിലയിലായിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ മരുന്നുകളുണ്ടായിരുന്നില്ല. തുടങ്ങിയ കാരണങ്ങളും വണ്ടിയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ കാരണമായി . ബസിന്റെ സുരക്ഷയില്‍ ഗുരുതര വീഴ്ചയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു വണ്ടിയുടെ ടയര്‍ പൊട്ടി ട്യൂബ് കാണുന്ന നിലയിലാണെന്നും ബോണറ്റ് തകര്‍ന്നിട്ടുണ്ടെന്നും പറയുന്നു. അപകടകരമായ നിലയില്‍ സ്റ്റിക്കര്‍ പതിച്ചതും ഫിറ്റ്‌നസ് റദ്ദാക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പനമ്പിളി നഗറില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലനം നടക്കുന്ന സ്ഥലത്ത് എത്തിയാണ്.മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബസില്‍ പരിശോധന നടത്തിയത്. താരങ്ങളുമായി പരിശീലനത്തിന് എത്തിയതായിരുന്നു ബസിവിടെ. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 14 ദിവസത്തെ സമയം ബസ് ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. അതുവരെ ബസ് നിരത്തിലറിക്കി സര്‍വ്വീസ് നടത്താന്‍ പാടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News