മഹാരാഷ്ട്ര;  ഒറ്റയ്ക്ക് പൊരുതി നൂറോളം പഞ്ചായത്തുകളിൽ ചരിത്ര വിജയവുമായി സിപിഐ എം  

മഹാരാഷ്ട്രയിലെ 18 ജില്ലകളിലെ 1165 ഗ്രാമപഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സിപിഐ(എം) നേടിയ  വിജയം നാഴികക്കല്ലായി. ഘടക കക്ഷികളുടെ പിന്തുണയില്ലാതെ തന്നെ ഒറ്റയ്ക്ക്  മത്സരിച്ച്, നൂറോളം പഞ്ചായത്തുകളിലാണ്  പാർട്ടി അധികാരം പിടിച്ചെടുത്തത്. കൂടാതെ   നൂറിലേറെ പഞ്ചായത്തുകളിലായി നിരവധി  സീറ്റുകളിലും  സിപിഐഎം സ്ഥാനാർത്ഥികൾ ജയിച്ചിട്ടുണ്ട്‌

നാഗ്‌പൂരിലെ സുർഗാന താലൂക്കിൽ നിന്നാരംഭിച്ച  ചരിത്രപരമായ കർഷകരുടെ ലോംഗ് മാർച്ചിന് ശേഷമാണ് സംസ്ഥാനത്ത്  സിപിഐ എം കൂടുതൽ ശ്രദ്ധ നേടുന്നത്. സുർഗാനയിൽ 33 പഞ്ചായത്തുകളാണ്  സിപിഐ എം പിടിച്ചെടുത്തത്.

നാസിക്കിൽ സിപിഐഎമ്മിന് കൽവൻ താലൂക്കിൽ 8, ത്രയമ്പകേശ്വർ  7, ഡിൻഡോറ  6, പെട്ട  5  എന്നിങ്ങനെയാണ്  സിപിഐ എം വിജയം നേടിയത്. നാസിക്കിലെ ആകെയുള്ള 194 പഞ്ചായത്തുകളിൽ 59-ലും സിപിഐ (എം) വിജയിച്ചു. 51 പഞ്ചായത്തുകളിൽ എൻസിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നു, കോൺഗ്രസ് 9, ബിജെപി 13.

താനെ പാൽഘർ ജില്ലകളിൽ സിപിഐ(എം) 26 പഞ്ചായത്തുകൾ നേടി. – ദഹാനു താലൂക്കിൽ 9, ജവഹറിൽ 5, തലശ്രീയിൽ 4, വിക്രമഗഡിലും വാടിയിലും 3 വീതം. ഹാഷാപൂരിലും മുർബാദിലും ഓരോ പഞ്ചായത്ത് വീതം സിപിഐ എം ഉറപ്പിച്ചു.

അഹമ്മദ്‌നഗർ ജില്ലയിൽ അകോല താലൂക്കിൽ 6 പഞ്ചായത്തുകൾ സിപിഐ(എം) നേടി.  കർഷക സമര പോരാട്ടങ്ങളിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച പാർട്ടിക്ക്  മഹാരാഷ്ട്രയിലെ ഗ്രാമ പഞ്ചായത്തുകളിൽ  വലിയ സ്വാധീനമാണ്  പ്രകടമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News