ഡോളറിനെതിരെ വീണ്ടും മൂക്കുകുത്തി ഇന്ത്യന്‍ രൂപ

ഡോളറിനെതിരെ വീണ്ടും മൂക്ക് കുത്തി ഇന്ത്യന്‍ രൂപ. ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധന കാരണം ഡോളര്‍ സൂചിക 0.33 ശതമാനം ഉയര്‍ന്ന് 112.368 ആയി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 83 പിന്നിട്ടു.

റെക്കോര്‍ഡ് നിരക്കായ 83.02 ലാണ് ഇന്ന് രൂപ ഇന്ന് അവസാനിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ കറന്‍സിക്ക് 66 പൈസയുടെ നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം 82.36 രൂപയില്‍ ആയിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

യു എസ് ട്രഷറി വരുമാനം വര്‍ധിച്ചത് ആണ് രൂപക്ക് തിരിച്ചടിയായത് എന്നാണ് റിപ്പോര്‍ട്ട്. ആര്‍ ബി ഐയുടെ ഇടപെടലുകള്‍ കുറഞ്ഞതോടെ ആണ് രൂപക്ക് വീണ്ടും തിരിച്ചടിയുണ്ടായത് എന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News