സി പി ഐ എം നെയ്യാര്‍ഡാം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് നേരെ ആര്‍എസ്എസ് ആക്രമണം

സി പി ഐ എം നെയ്യാര്‍ഡാം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും കാട്ടാക്കട ഏരിയാ കമ്മിറ്റി അംഗവുമായ കെ സുനില്‍ കുമാറിന് നേരെ ആര്‍എസ്എസ് ആക്രമണം. വിളപ്പില്‍ശാല കുന്നുംപുറത്തിനടുത്ത് വച്ച് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മറ്റൊരു ബൈക്കില്‍ പിന്‍തുടര്‍ന്ന് എത്തിയ മൂന്നംഗ സംഘം ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു.

കാട്ടാക്കടയിൽ പിൻതുടർന്ന് വന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. കാട്ടാക്കട ഏരിയാ സെക്രട്ടറിയുടെ വീടിന് നേരെയും കഴിഞ്ഞ ദിവസം RSS ആക്രമണം നടന്നിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് വീണ്ടും ആക്രമണമെന്ന് സൂചന. ആക്രമണത്തിൽ സുനിൽ കുമാറിൻ്റെ കൈകൾക്കും കാലുകൾക്കും പരിക്കുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News