കനകപ്പള്ളിയിലെ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

കാസർകോഡ് കനകപ്പള്ളിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. തുമ്പയിലെ നാരായണന്റെ മകൻ ഉമേഷ്‌ (22) പരേതനായ അമ്പാടിയുടെ മകൻ മണികണ്ഠൻ (18) എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ച സ്കൂട്ടറും പാർസൽ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ രണ്ട് പേർക്കും ഗുരുതരമായ പരിക്കേറ്റു.

പരപ്പയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്‌സ നൽകിയ ശേഷം കാഞ്ഞങ്ങാട് ആശുപത്രിയിൽ കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു… മണികണ്ഠൻ വള്ളിക്കടവ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്..മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News