V. S. Achuthanandan: കേരള രാഷ്ട്രീയ ചരിത്രം വി എസ് എന്ന രണ്ടക്ഷരമില്ലാതെ അപൂര്‍ണ്ണമാണ്

കേരള രാഷ്ട്രീയ ചരിത്രം വി എസ് എന്ന രണ്ടക്ഷരമില്ലാതെ അപൂര്‍ണ്ണമാണ്, ആലപ്പുഴയിലെ സമരഭൂമികളില്‍ നിന്നും നിയസഭയിലേക്കെത്തിയ വി എസ് കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും മാറുകയായിരുന്നു.

സമരം തന്നെ ജീവിതമെന്നാണ് വി എസിന്റെ ആത്മകഥയുടെ പേര്, ആത്മകഥയുടെ പേര് അങ്ങനെയല്ലെങ്കിലും വി എസിന്റെ ജീവിതം കേരള രാഷ്ട്രീയത്തിലെ സമര പോരാട്ടങ്ങളുടെ ചരിത്ര പുസ്തകം തന്നെയാണ്, കേരള രാഷ്ട്രീയത്തിലെ പോരാട്ടങ്ങളുടെ കനല്‍ വഴി താണ്ടിയെത്തിയ വിഎസ് നിയമസഭയില്‍ ഭരണരംഗത്തും പ്രതിപക്ഷത്തിരുന്നും നിര്‍ണായക ശബ്ദമായി മാറി , 1967 ല്‍ ആലപ്പുഴ സീറ്റില്‍ നിന്നും നിയസഭാംഗമായി ആരംഭിച്ച പൊതുപ്രവര്‍ത്തനം 2019 ല്‍ ശാരീരിരിക അസ്വസ്ഥതകളാല്‍ വിശ്രമത്തിനായി ഒഴിയും വരെയും വേറിട്ട ശബ്ദമായി നിലകൊണ്ടു, അമ്പലപ്പുഴയിലും മാരാരിക്കുളത്തും ജയപരാജയങ്ങളറിഞ്ഞ വി എസ് 1992 ല്‍ ആദ്യമായി പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001 ലും 2011 ലും പ്രതിപക്ഷ നേതൃസ്ഥാനം. ഇക്കാലയളവില്‍ സമരങ്ങളുടെ പ്രക്ഷോഭങ്ങളുടെ ഒരു കൊടുങ്കാറ്റു തന്നെ വി എസ് അഴിച്ചു വിട്ടു.

പരിസ്ഥിസ്തി പ്രശ്‌നങ്ങളില്‍ വി എസ് കാണിച്ച കാര്‍ക്കശ്യം മുല്ലപ്പെരിയാര്‍ മുതല്‍ പൂയംകുട്ടി വരെയും മതികെട്ടാന്‍ മുതല്‍ എന്‍ഡോസള്‍ഫാന്‍ വരെയും പ്രകടമായി, സോളാറിലും, ബാര്‍ കോഴയിലും തട്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരാജയമറിഞ്ഞപ്പോള്‍ പ്രായം തളര്‍ത്താത്ത വി എസിലെ പോരാളിയെ കേരളം കണ്ടു. 2006 മെയ് 18 ന് കേരള ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായി വി എസ് സത്യപ്രതിജ്ഞ ചെയ്തു, പ്രായം വി എസിലെ ഭരണകര്‍ത്താവിനെ ലവലേശം ബാധിച്ചില്ല, മൂന്നാറിലെ കയ്യേറ്റ ഭൂമികളില്‍ ഒഴിപ്പിക്കല്‍ നടപടികളില്‍ നേരിട്ടെത്തിയ വി എസ് ഐ ടി മന്ത്രിയായിരിക്കെ കേരളം ദേശീയ ശരാശരിയെ കവച്ചുവയ്ക്കുന്ന വിധത്തില്‍ ഐ.ടി.കയറ്റുമതി വളര്‍ച്ച രേഖപ്പെടുത്തി.

വ്യാജസിനിമയ്‌ക്കെതിരെയും സംസ്ഥാനത്തെ ലോട്ടറി മാഫിയയ്‌ക്കെതിരെയുള്ള നടപടികള്‍ക്കും വി എസിന്റെ ഭരണ കാലത്തു കേരളം സാക്ഷ്യം വഹിച്ചു. 2016 ല്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തെത്തിയ വി എസ് 2022 ല്‍ പൊതുപ്രവര്‍ത്തന രംഗത്തുനിന്നും വിശ്രമജീവിതത്തിലേക്ക് വഴിമാറി. ഭരണപക്ഷത്തും പ്രതിപക്ഷത്തും വി എസ് നടത്തിയ സമാനതകളില്ലാത്ത പോരാട്ടങ്ങള്‍..നടപടികള്‍ ഇന്നും പകരം വയ്ക്കാനാകാത്ത മാതൃകകളായി നിലകൊള്ളുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News