പുന്നപ്ര വയലാര്‍ വാരാചരണത്തിന് സി എച്ച് കണാരന്‍ ദിനമായ ഇന്ന് തുടക്കം

തൊഴിലാളി വര്‍ഗ്ഗ പോരാട്ട ചരിത്രത്തിലെ വീരേതിഹാസമായ പുന്നപ്ര-വയലാര്‍ സ്വാതന്ത്ര്യ സമരത്തിന്റെ 76-ാം വാര്‍ഷിക വിരാചരണങ്ങള്‍ക്ക് സി എച്ച് കണാരന്‍ ദിനമായ വ്യാഴാഴ്ച്ച ചെങ്കൊടി ഉയരും. സമരഭൂമിയായ പുന്നപ്രയിലും പുന്നപ്ര രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലും വൈകിട്ട് അഞ്ചിനാണ് ചെങ്കൊടി ഉയര്‍ത്തുക. പണിയിടങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും സി പി ഐ എം – സി പി ഐ പ്രവര്‍ത്തകര്‍ സംയുക്തമായി രാവിലെ പതാക ഉയര്‍ത്തും. ഇനി ഏഴുനാള്‍ അമ്പലപ്പുഴ- ചേര്‍ത്തല താലൂക്കുകളില്‍ രക്തസാക്ഷി സ്മരണകളിരമ്പും.

കേരളത്തിലെ വിപ്ലവ ബഹുജന പ്രസ്ഥാനങ്ങളുടെ സംഘാടകരില്‍ സമര്‍ത്ഥനായിരുന്ന സി. എച്ച്.കണാരന്റെ 50-ാം ചരമവാര്‍ഷിക ദിനത്തിലാണ് ഈ വര്‍ഷം വാരാചരണങ്ങള്‍ക്ക് തുടക്കമാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News