മനസോടിത്തിരി മണ്ണ്; 32 സെന്റ് ഭൂമി സർക്കാരിന് നല്‍കി കൊല്ലത്തെ സഖാക്കള്‍

കേരളത്തിനാകെ മാതൃകയാകുന്ന പ്രവർത്തിയിലൂടെ കൊല്ലം ജില്ലയ്ക്ക് അഭിമാനമായ സ. ബിനോയ്, സ. കെ ജെ സിദ്ദിഖ്, രാജേന്ദ്രൻപിള്ള എന്നിവരെ സിപിഐ എം ജില്ലാ സെക്രട്ടറി സ. എസ് സുദേവൻ സന്ദർശിച്ചു.

സിപിഐ എം മണപ്പള്ളി തെക്ക് ബ്രാഞ്ച് സെക്രട്ടറിയാണ് സ. ബിനോയ്. സിപിഐ എം തഴവ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് സ. കെ ജെ സിദ്ദിഖ്. തൊടിയൂർ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനാണ് രാജേന്ദ്രൻപിള്ള. മനസോടിത്തിരി മണ്ണ് പദ്ധതിയിലൂടെ 32 സെന്റ് ഭൂമിയാണ് ഇവർ സംസ്ഥാന സർക്കാരിന് കൈമാറിയത്. ഇതിലൂടെ 8 ഭൂരഹിതർക്ക് ഈ ഭൂമിയിൽ വീട് ഉയരും

ലൈഫ്‌ രണ്ടാംഘട്ടത്തിലെ ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ടവരിൽ 1,06,000 പേർക്ക്‌  ഈ സാമ്പത്തികവർഷംതന്നെ വീട്‌ നിർമിച്ചു നൽകാൻ തീരുമാനിച്ച എൽഡിഎഫ് സർക്കാർ തീരുമാനത്തിന് മനസ്സ്‌ കൊണ്ടും പ്രവർത്തി കൊണ്ടും പങ്കാളികളാവുകയാണ് കൊല്ലം ജില്ലയിലെ സഖാക്കൾ. ലൈഫ് പദ്ധതിയുടെ ഭാഗമായി 3,11,000 വീടുകളാണ് സംസ്ഥാനത്ത് ഇതുവരെ പൂര്‍ത്തിയായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here