അഡ്വ. സി കെ ശ്രീധരന്റെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു

കെപിസിസി മുൻ വൈസ് പ്രസിഡന്റും മുതിർന്ന ക്രിമിനൽ അഭിഭാഷകനുമായ സി കെ ശ്രീധരന്റെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോഡ് പ്രകാശനം ചെയ്തു. നേതൃത്വത്തോടുള്ള അതൃപ്തിയെ തുടർന്ന് കോൺഗ്രസ് വിടുമെന്ന അഭ്യൂഹം തള്ളാതെ സി കെ ശ്രീധരൻ.

കാഞ്ഞങ്ങാട് പൗരാവലി സംഘടിപ്പിച്ച സി കെ ശ്രീധരനെ ആദരിക്കുന്ന ചടങ്ങിലാണ് ആത്മകഥ ‘ജീവിതം നിയമം നിലപാടുകൾ’ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തത്. അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണകുറുപ്പ് പുസ്തകം ഏറ്റുവാങ്ങി.

മുഖ്യമന്ത്രി സി കെ ശ്രീധരനെ ആദരിച്ചു. ഔദ്യോഗിക ജീവിതത്തിലും , രാഷ്ട്രീയത്തിലും സി കെ ശ്രീധരൻ പുലർത്തിയ സുതാര്യമായ രീതികൾ അംഗീകരിക്കപ്പെട്ടിട്ടുണ്ടോയെന്ന് അദ്ദേഹം ആലോചിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏറെക്കാലമായി കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയാണ് സി കെ ശ്രീധരൻ . കോൺഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹം കോൺഗ്രസ് നേതാക്കളുൾപ്പെടെ പങ്കെടുത്ത വേദിയിലും സി കെ ശ്രീധരൻ തള്ളിയില്ല. ഭാവി രാഷ്ട്രീയ നിലപാട് വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന്  സി കെ ശ്രീധരൻ പറഞ്ഞു.

രാഷ്ട്രീയ – സാമൂഹ്യ- സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കെ പി സി സി വൈസ് പ്രസിഡന്റും ദീർഘകാലം ഡിസിസി പ്രസിഡന്റും അറിയപ്പെടുന്ന ക്രിമിനൽ അഭിഭാഷകനുമായ സി കെ ശ്രീധരൻ കാസർകോട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News