നിറഞ്ഞ് പൂത്ത് നീലകുറിഞ്ഞി; ചതുരംഗപ്പാറയിൽ നീലക്കുറിഞ്ഞി വസന്തം

ഇടുക്കിയിൽ വീണ്ടും കുറിഞ്ഞി വസന്തം. ശാന്തൻപാറ കള്ളിപ്പാറ മലനിരകൾക്ക് പിന്നാലെ ഉടുമ്പൻചോലയിലെ  ചതുരംഗപ്പാറ മലനിരകളിലും  കുറിഞ്ഞി പൂത്തു. ഇതോടെ ജില്ലയിലെ ഇത്തവണത്തെ കുറിഞ്ഞി വസന്തം 20 ദിവസങ്ങൾ കൂടി നീണ്ടു നിൽക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

രണ്ടാഴ്ച മുമ്പാണ് ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിൽ കുറിഞ്ഞി വസന്തം വിരിഞ്ഞത്. 12 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന വർണവസന്തം കണ്ടാസ്വദിക്കുവാൻ സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി ആയിരക്കണക്കിന് സഞ്ചാരികളെത്തി.

ഇതിന് തുടർച്ചയെന്നോണമാണ് തൊട്ടടുത്തുതന്നെയുള്ള ചതുരംഗപ്പാറ മലനിരകളിലേക്കും കുറിഞ്ഞികൾ  പൂത്തത്. കള്ളിപ്പാറയിൽ എത്തുന്ന സഞ്ചാരികൾക്ക് അതുവഴി താഴേക്ക് ഇറങ്ങിയാൽ ഈ പൂക്കളും കണ്ടു മടങ്ങാം. ചതുരംഗപാറയിൽ നിന്നും കള്ളിപ്പാറയിലേക്കും എളുപ്പത്തിൽ എത്താൻ സാധിക്കും.

ആയിരക്കണക്കിന് സഞ്ചാരികളാണ് പ്രദേശം സന്ദർശിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ ഗതാഗത നിയന്ത്രണങ്ങളും മേഖലയിൽ ഏർപ്പെടുത്തി. സുരക്ഷയ്ക്കായി പ്രത്യേക മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News