മിന്നും ഫോമില്‍ മെസ്സിയുടെ അര്‍ജന്‍റീന; ഖത്തർ ലോകകപ്പ് പൊടിപൊടിക്കും

അവസാന 35 കളിയിൽ തോൽവി അറിയാതെയാണ് മെസിയുടെ അര്‍ജന്‍റീന ഖത്തർ ലോകകപ്പിന് എത്തുന്നത്. നവംബര്‍ 22 ന് സൗദി അറേബ്യയ്ക്ക് എതിരേയാണ്  ലോകകപ്പില്‍ അർജന്റീനയുടെ ആദ്യ മത്സരം.

 2019 ജൂലൈയില്‍ കോപ്പ അമേരിക്ക ടൂർണമെന്റിന്റെ സെമി ഫൈനലില്‍ ബ്രസീലിനോട് 2 – 0 നു തോറ്റതിനു ശേഷം അര്‍ജന്റീന ഇതുവരെ രാജ്യാന്തര വേദിയില്‍ പരാജയം അറിഞ്ഞിട്ടില്ല. മികച്ച ഒത്തിണക്കമാണ് യുവതാരങ്ങൾ അടങ്ങിയ ടീമിന്റെ കരുത്ത്.റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പർഡെസ്, പൗലോ ഡിബാല, ഏയ്ഞ്ചൽ ഡി മരിയ, ക്രിസ്റ്റ്യൻ റൊമേറോ, ഗോളി എമിലിയാനോ മാർട്ടിനെസ് എന്നിവരെല്ലാം മിന്നും ഫോമിലാണ്.

പരിശീലകൻ ലയണൽ സ്കലോനിയുടെ ചാണക്യതന്ത്രങ്ങളും ടീമിന് മേൽക്കൈ നൽകും.നായകൻ മെസിയുടെ കരിയറിലെ അഞ്ചാം ലോകകപ്പാണ് ഖത്തറില്‍ നടക്കുക. 1978, 1986 വര്‍ഷങ്ങളിലാണ് ആൽബിസെലസ്റ്റകൾ ഇതിന് മുമ്പ് ഫിഫ ലോകകപ്പ് നേടിയിട്ടുള്ളത്.

ഗ്രൂപ്പ് സി യിൽ പോളണ്ട്, മെക്‌സിക്കൊ, സൗദി അറേബ്യ എന്നീ ടീമുകള്‍ക്ക് ഒപ്പമാണ് അര്‍ജന്റീന.നവംബര്‍ 22ന് സൗദി അറേബ്യക്ക് എതിരെയാണ് ടീമിന്റെ ആദ്യ മത്സരം. ഒന്നാം ജഴ്സി ആകാശനീല തന്നെയാണെങ്കിലും  പർപ്പിൾ നിറത്തിലാണ് ഇത്തവണ അർജന്റീനയുടെ എവേ ജഴ്സി. ഖത്തർ ലോകകപ്പിനുള്ള ഹോട്ട് ഫേവറിറ്റുകളായി മെസിപ്പട അവസാന വട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുമ്പോൾ ലോകമെമ്പാടുമുള്ള ആരാധകരും ആഹ്ലാദത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News