ഐ എസ് എല്ലിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് -ഈസ്റ്റ് ബംഗാൾ പോരാട്ടം

ഐ എസ് എല്ലിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് -ഈസ്റ്റ് ബംഗാൾ പോരാട്ടം. രാത്രി 7:30 ന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച 2 മത്സരങ്ങളിലും തോറ്റ ഹൈലാൻഡേഴ്സിനെയും ബംഗാൾ ബ്രിഗേഡ്സിനെയും ജയത്തിൽ കുറഞ്ഞൊന്നും തൃപ്തരാക്കില്ല.

പ്രതിരോധത്തിലെ പാകപ്പിഴകളാണ് ടീമുകളെ അലട്ടുന്ന മുഖ്യ പ്രശ്നം. മധ്യനിരയിൽ നല്ല പ്ലേമേക്കറുടെ അഭാവവും നോർത്ത് ഈസ്റ്റിന്റെ ഇസ്രയേൽ പരിശീലകൻ മാർക്കോ ബാൽബുളിന് തലവേദനയാണ്. സ്വന്തം കാണികൾക്ക് മുന്നിൽ പോരായ്മകളും പാളിച്ചകളും പരിഹരിച്ചുള്ള പ്രകടനത്തിലാണ് ഹൈലാൻഡേഴ്സിന്റെ ശ്രദ്ധ മുഴുവൻ .

അതേസമയം കൊൽക്കത്ത ഡെർബിക്ക് ഒരുങ്ങുന്ന ഈസ്റ്റ്ബംഗാളിന് നോർത്ത് ഈസ്റ്റിനെതിരെ ജയം കൂടിയേ തീരൂ. ബ്രസീലിയൻ സ്ട്രൈക്കർ അലക്സാണ് ഈസ്റ്റ് ബംഗാളിന്റെ സൂപ്പർ താരം.നാട്ടുകാരൻ ക്ലെയ്റ്റൻസിൽവയാണ് മുന്നേറ്റത്തിൽ അലക്സിന് കൂട്ട്. പാലക്കാട്ടുകാരൻ വി പി സുഹൈർ ടീമിലുണ്ടെങ്കിലും താളം കണ്ടെത്തിയിട്ടില്ല.

പരിശീലകൻ സ്‌റ്റീഫൻ കൊൺസ്റ്റന്റയിന്റെ തന്ത്രങ്ങൾ ടീമിന് മുതൽക്കൂട്ടാകും. ഇതേ വരെ 4 തവണ മുഖാമുഖം വന്നപ്പോൾ 3 തവണയും ജയം നോർത്ത് ഈസ്‌റ്റിനൊപ്പം നിന്നു . ഒരു മത്സരം സമനിലയിൽ കലാശിച്ചു. വിജയം തുടരാനുറച്ച് ഹൈലാൻഡേഴ്സും അട്ടിമറി ജയം തേടി ഈസ്റ്റ് ബംഗാളും ഇറങ്ങുമ്പോൾ ഗുവാഹത്തി സ്റ്റേഡിയം വേദിയാവുക ഇതേവരെ കാണാത്ത ആവേശപ്പോരിനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here