കറുപ്പിനഴക്; കിടിലന്‍ ലുക്കില്‍ മീര ജാസ്മിന്‍, ഫോട്ടോ വൈറല്‍| Meera Jasmine

കറുപ്പ് നിറത്തിലെ സ്‌കിന്‍ഫിറ്റ് ഔട്ട്ഫിറ്റില്‍ അതിസുന്ദരിയായി നടി മീര ജാസ്മിന്‍(Meera Jasmine). ഷൂട്ടിനിടയില്‍ പകര്‍ത്തിയ ചിത്രം മീര ജാസ്മിന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. ‘ഒരു മണല്‍ തരിയില്‍ ഒരു ലോകവും ഒരു കാട്ടുപൂവില്‍ ഒരു സ്വര്‍ഗ്ഗവും കാണാന്‍’ എന്ന വില്യം ബ്ലേക്കിന്റെ വാക്കുകളാണ് മീര ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

മുന്‍വശത്തും കൈകളിലും റഫിള്‍സ് നല്‍കിയിട്ടുള്ള കറുപ്പ് സ്‌കിന്‍ഫിറ്റ് വസ്ത്രമാണ് മീര ധരിച്ചിരിക്കുന്നത്. മീരയെ ഫാഷന്‍ സ്‌റ്റൈലിസ്റ്റുമാരായ പ്രണവ് സൂദും സന്യ ഷേത്തും ചേര്‍ന്നാണ് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന് നടിമാരായ നസ്രിയ, റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്, മഞ്ജിമ തുടങ്ങിയ താരങ്ങളൊക്കെ കമന്റ് ചെയ്തിട്ടുണ്ട്.

ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മകള്‍’ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിന്‍ മലയാള സിനിമയിലേയ്ക്ക് തിരികെ എത്തിയത്. 2016 ല്‍ പുറത്തിറങ്ങിയ ‘ പത്ത് കല്‍പനകള്‍’ എന്ന ചിത്രത്തിനു ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് ‘മകള്‍’.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News