ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം: ദുല്‍ഖര്‍ മികച്ച നടന്‍, ദുര്‍ഗ മികച്ച നടി | Film Critics Award 

2021ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം (Film Critics Award)സ്വന്തമാക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മികച്ച നടിയായി ‘ഉടല്‍’ സിനിമയിലെ പ്രകടനത്തിന് ദുര്‍ഗ കൃഷ്ണയെ തെരഞ്ഞെടുത്തു. കൃഷാന്ത് നിര്‍മ്മിച്ച് സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. മികച്ച സംവിധായകനുള്ള അവാര്‍ഡ് നായാട്ടിലൂടെ മാര്‍ട്ടിന്‍ പ്രക്കാട്ട് സ്വന്തമാക്കി.

ജോഷിക്ക് ചലച്ചിത്രരത്‌നം പുരസ്‌കാരവും സുരേഷ് ഗോപിക്ക് ക്രിട്ടിക്‌സ് ജൂബിലി അവാര്‍ഡും നല്‍കും. രേവതി, ഉര്‍വശി, ബാബു നമ്പൂതിരി, കൊച്ചുപ്രേമന്‍ എന്നിവര്‍ക്കാണ് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം. മേപ്പടിയാനിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനായി ഉണ്ണി മുകുന്ദന്‍ അര്‍ഹനായി. ഹോമിലെ പ്രകടനത്തിന് മഞ്ജു പിള്ള മികച്ച രണ്ടാമത്തെ നടിയായി.

പുരസ്‌കാര ജേതാക്കളുടെ മുഴുവന്‍ പട്ടിക:

മികച്ച രണ്ടാമത്തെ ചിത്രം: മിന്നല്‍ മുരളി
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: ബേസില്‍ ജോസഫ്
മികച്ച രണ്ടാമത്തെ നടന്‍ : ഉണ്ണി മുകുന്ദന്‍ (മേപ്പടിയാന്‍)
മികച്ച രണ്ടാമത്തെ നടി : മഞ്ജു പിള്ള (ഹോം)
മികച്ച ബാലതാരം : മാസ്റ്റര്‍ ആന്‍ മയ് (എന്റെ മഴ), മാസ്റ്റര്‍ അഭിമന്യു (തുരുത്ത്)
മികച്ച തിരക്കഥ: ജീത്തു ജോസഫ് (ദൃശ്യം2), ജോസ് കെ. മാനുവല്‍ (ഋ)
മികച്ച ഗാനരചയിതാവ് : ജയകുമാര്‍ കെ. പവിത്രന്‍ (എന്റെ മഴ)
മികച്ച സംഗീത സംവിധാനം: ഹിഷാം അബ്ദുള്‍ വഹാബ് (ഹൃദയം, മധുരം)
മികച്ച പിന്നണി ഗായകന്‍ : സൂരജ് സന്തോഷ് (ഗഗനമേ – മധുരം)
മികച്ച പിന്നണി ഗായിക : അപര്‍ണ രാജീവ് (തിര തൊടും തീരം മേലെ – തുരുത്ത്)
മികച്ച ഛായാഗ്രാഹകന്‍ : അസ്ലം കെ. പുരയില്‍ (സല്യൂട്ട്)
മികച്ച ചിത്രസന്നിവേശകന്‍ : പ്രജീഷ് പ്രകാശ് (ഹോം)
മികച്ച ശബ്ദലേഖകന്‍ : ഡാന്‍ ജോസ് (സാറാസ്)
മികച്ച കലാസംവിധായകന്‍ : മനു ജഗത് (മിന്നല്‍ മുരളി)
മികച്ച മേക്കപ്പ്മാന്‍ : ബിനോയ് കൊല്ലം (തുരുത്ത് )
മികച്ച വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍ (സബാഷ് ചന്ദ്രബോസ്)
മികച്ച ജനപ്രിയ ചിത്രം: ഹൃദയം

മികച്ച നവാഗത പ്രതിഭകള്‍

സംവിധാനം: സാനു ജോണ്‍ വര്‍ഗീസ് (ആര്‍ക്കറിയാം), ഫാ വര്‍ഗീസ് ലാല്‍ (ഋ), ബിനോയ് വേളൂര്‍ (മോസ്‌കോ കവല), കെ.എസ്. ഹരിഹരന്‍ (കാളച്ചേകോന്‍), സുജിത് ലാല്‍ (രണ്ട്)

സംവിധായക മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: വി.സി അഭിലാഷ് (സബാഷ് ചന്ദ്രബോസ്)
ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ചലച്ചിത്രം (സംവിധാനം – അബ്ദുല്‍ ഗഫൂര്‍)

ലഹരിവിരുദ്ധ പ്രമേയം അവതരിപ്പിച്ചതിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: കോളജ് ക്യൂട്ടീസ് (സംവിധാനം – എ.കെ.ബി കുമാര്‍)

നിര്‍മ്മാതാവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ശാന്ത മുരളി (സാറാസ്), മാത്യു മാമ്പ്ര (ചെരാതുകള്‍).

അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം

ഭീമന്‍ രഘു (കാളച്ചേകോന്‍), പ്രിയങ്ക നായര്‍ (ആമുഖം), കലാഭവന്‍ റഹ്മാന്‍ (രണ്ട്), വിഷ്ണു ഉണ്ണികൃഷ്ണന്‍ (ചിത്രം : രണ്ട്, റെഡ് റിവര്‍), ശ്രുതി രാമചന്ദ്രന്‍ (മധുരം), രതീഷ് രവി (ധരണി), അനൂപ് ഖാലിദ് (സിക്സ് അവേഴ്സ്).

ഗാനരചനയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ലേഖ ബി. കുമാര്‍ (കോളജ് ക്യൂട്ടീസ്)
ഗായികയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ. മേദിനി (തീ )
ഛായാഗ്രഹണ മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം : ഉണ്ണി മടവൂര്‍ (ഹോളി വൂണ്ട്)
വൈവിദ്ധ്യപ്രസക്തമായ വിഷയങ്ങളവതരിപ്പിച്ചതിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ധരണി (സംവിധാനം – ശ്രീവല്ലഭന്‍), ഹോളി വൂണ്ട് (സംവിധാനം – അശോക് ആര്‍. നാഥ്), ആ മുഖം (സംവിധാനം – അഭിലാഷ് പുരുഷോത്തമന്‍)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News